May 23, 2019, 4:44 PM IST
കേരളത്തിൽ എൻഡിഎയ്ക്കും ബിജെപിക്കും ഏറ്റവും കൂടുതൽ ജനപിന്തുണ കിട്ടിയ തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് പിഎസ് ശ്രീധരൻ പിള്ള. നിഷേധാത്മകമായി ഇന്ത്യൻ ഭരണകൂടത്തെയും പ്രധാനമന്ത്രിയെയും അവതരിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് കോൺഗ്രസ്സ് അതിദയനീയമായി പരാജയപ്പെട്ടതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.