ശബരിമല ദര്‍ശനം നടത്തിയതിന് വീട്ടില്‍നിന്ന് പുറത്താക്കിയ കനകദുര്‍ഗക്ക് തുണയായി കോടതി

Feb 5, 2019, 6:09 PM IST

ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍ത്താവിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍നിന്ന് പുറത്താക്കിയ കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. വീട്ടിലെത്തുന്നതില്‍ എതിര്‍പ്പുണ്ടെന്ന ഭര്‍ത്താവിന്റെ വാദം തള്ളിയാണ് പുലാമന്തോള്‍ ഗ്രാമന്യായാലയത്തിന്റെ ഉത്തരവ്.