ഇത് പ്രതിപക്ഷത്തെ ഒന്നിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന വിജയം

Dec 12, 2018, 9:50 AM IST

കോണ്‍ഗ്രസ് മുക്തഭാരതം ലക്ഷ്യമിട്ട് 2014ല്‍ അധികാരത്തിലേറിയ മോദി തന്റെ ഭരണകാലത്തുതന്നെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും സാക്ഷിയാവുകയാണ്. പുതിയ സംസ്ഥാനങ്ങളില്‍ ഭരണം കിട്ടിയതിലൂടെ പ്രതിപക്ഷ കക്ഷികള്‍ക്കുണ്ടായ ആത്മവിശ്വാസം ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയാല്‍ ബി ജെ പിയ്ക്ക് കനത്ത തിരിച്ചടയാകുമെന്നുറപ്പാണ്.