എച്ച് ഐ വി വെള്ളത്തിലൂടെ പകരുമെന്ന് ഭയം; കർണ്ണാടകത്തിലെ ഒരു ​ഗ്രാമവാസികൾ ചെയ്തത്

Dec 8, 2018, 1:13 PM IST

വെള്ളം കുടിച്ചാൽ എയ്ഡ്സ് വരുമെന്ന് പേടിച്ച് കർണ്ണാടകയിലെ ധാർവാഡ് ജില്ലയിലെ മൊറാബ് ​ഗ്രാമത്തിലുള്ളവർ കുടിവെള്ളത്തിനുള്ള ഏക ആശ്രയമായ തടാകം വറ്റിച്ചു. എച്ച് ഐ വി വെള്ളത്തിലൂടെ പകരില്ലെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതരും,ജില്ലാ ഭരണകൂടവും നിരവധി തവണ ആവർത്തിച്ച് പറഞ്ഞിട്ടും നാട്ടുകാർ കൂട്ടാക്കിയില്ല. സമീപത്തുള്ള സ്കൂൾ മുങ്ങി, വിദ്യാർത്ഥികൾ സമരം ചെയ്തു, കാര്യമുണ്ടായില്ല,വെള്ളം വറ്റിക്കൽ തുടർന്നു. ഇനി തടാകം നിറയ്ക്കാൻ മാലപ്രഭ കനാലിൽ നിന്ന് വെള്ളമെത്തിക്കണം.