ശബരിമല സമരത്തിന് പിന്നില്‍ തമ്പ്രാക്കന്മാരെന്ന് സ്വയം കരുതുന്നവരെന്ന് വെള്ളാപ്പള്ളി

Jan 22, 2019, 12:36 PM IST

ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണ്ണ ഹിന്ദുലോബിയാണെന്നും ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെങ്കില്‍ എസ് എന്‍ ഡി പിയോട് എന്തുകൊണ്ട് ആലോചിച്ചില്ലെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയും ചേര്‍ന്നാണ് സമരം തീരുമാനിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.