സ്ഥലംമാറ്റം തടയാന്‍ ഇടപെടണം; മുഖ്യമന്ത്രിക്ക് കന്യാസ്ത്രീകളുടെ കത്ത്

Jan 19, 2019, 11:09 AM IST

ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് സമരം ചെയ്തതിന് കുറുവിലങ്ങാട് മഠത്തില്‍ നിന്നും സ്ഥലംമാറ്റാനുള്ള തീരുമാനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട്  കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ബിഷപ്പിന്റെ താളത്തിനൊന്ന് തുള്ളുന്നയാളാണ് സ്ഥലംമാറ്റ നിര്‍ദ്ദേശമിറക്കിയ മദര്‍ ജനറാളെന്നും കത്തില്‍ പറയുന്നു.