Dec 4, 2018, 7:02 PM IST
കൊല്ലം ഫാത്തിമ മാതാ കോളേജിലെ ബി എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയുടെ ആത്മഹത്യയില്‍ സ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമവസാനിപ്പിക്കാന്‍ നീക്കമെന്ന് ആരോപണം. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് അധ്യാപകര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടിയാണ് രാഖി ആത്മഹത്യ ചെയ്തത്.