ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ രാഹുലിന് ശേഷിയില്ലെന്ന് പ്രിയങ്കയുടെ നിയമനം തെളിയിച്ചതായി സ്പീക്കര്‍

Jan 25, 2019, 3:46 PM IST

പ്രിയങ്ക നല്ല സ്ത്രീയാണെന്നും ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ രാഹുല്‍ സ്വന്തം സഹോദരിയുടെ സഹായം തേടിയിരിക്കുകയാണെന്നും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. സ്പീക്കര്‍ പദവിയിലിരുന്ന് തരംതാണ പ്രസ്താവന നടത്തരുതെന്ന പ്രതികരണവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി.