മുഖ്യമന്ത്രി സന്ദര്‍ശനം ഒഴിവാക്കിയത് അപമാനിക്കുമെന്ന കണക്കുകൂട്ടലില്‍

Feb 22, 2019, 1:38 PM IST

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലേക്ക് എത്തിയാല്‍ അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയമാകുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം ഒഴിവാക്കിയതെന്ന് സൂചന. റവന്യൂ മന്ത്രി സന്ദര്‍ശിച്ചപ്പോള്‍ ശരത്‌ലാലിന്റെ വീട്ടിലുണ്ടായ പ്രതിഷേധം കൂടി കണക്കിലെടുത്താണ് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നല്‍കിയത്.