സഭയില്‍ 'കഥകളി'യുമായി പ്രതിപക്ഷം; തിരശ്ശീല പ്രതിഷേധക്കാരോട് സ്പീക്കര്‍ പറഞ്ഞത്

Dec 12, 2018, 1:34 PM IST

നിയമസഭയില്‍ തുടര്‍ച്ചയായി പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ചെയറിന്റെ മുഖം മറച്ച് തിരശ്ശീല പിടിച്ച് പ്രതിഷേധിക്കുന്ന രീതി അപമാനകരമാണെന്നും ഇതാണ് പ്രതിഷേധത്തിന്റെ രീതിയെന്ന് ചിലര്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.