India@75 : സാന്താള്‍ വിപ്ലവം: ആദിവാസി ഊരുകളില്‍നിന്നുയര്‍ന്ന തീജ്വാല!

By Web TeamFirst Published Jul 16, 2022, 1:31 PM IST
Highlights

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് സാന്താള്‍ വിപ്ലവം

1855 ജൂലൈ 7. ഭോഗനാദി ഗ്രാമത്തില്‍ ആയിരക്കണക്കിന് സാന്താള്‍ വംശജര്‍ ഒത്തുചേര്‍ന്നു.   സിദ്ധുവും കനുവും ചൊല്ലിക്കൊടുത്ത പ്രതിജ്ഞയോടെ  അവര്‍ സ്വയം സ്വതന്ത്രമായി പ്രഖ്യാപിച്ചു. തടയാന്‍ ശ്രമിച്ച പോലീസുകാരനെ രോഷാകുലരായ ജനത തല്ലിക്കൊന്നു.  ദിവസങ്ങള്‍ക്കകം പ്രദേശമാകെ കലാപം വ്യാപിച്ചു. 

1855.  ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നടക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്, ഇന്ത്യയിലെ ആദിവാസികള്‍ ബ്രിട്ടിഷുകാര്‍ക്കും അവര്‍ക്ക് തുണയായ സമീന്ദാര്‍മാര്‍ക്കും എതിരെ  ആയുധം ഉയര്‍ത്തി. അതായിരുന്നു വിഖ്യാതമായ സാന്താള്‍ വിപ്ലവം.   

ഇന്നത്തെ ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിലായി  വ്യാപിച്ചുകിടന്ന ഘോരവനപ്രദേശമായിരുന്നു സാന്താള്‍ വിഭാഗക്കാരുടെ ആവാസഭൂമി.   ഒന്നര നൂറ്റാണ്ട് കഴിഞ്ഞും ആദിവാസികള്‍  ഉപജീവനത്തിനായി പ്രക്ഷോഭരംഗത്ത് തുടരുന്ന സമരഭൂമി. 

ഇന്ത്യയിലെ വിഭവാപഹരണത്തിനായി ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന വന നിയമം.  വനങ്ങളുടെ കുത്തക ഏറ്റെടുത്തതുകൊണ്ട്  വനഭൂമിയുടെ യഥാര്‍ത്ഥ ഉടമകളായ ആദിവാസിവിഭാഗങ്ങളുടെ അവകാശം കവര്‍ന്നെടുക്കപ്പെട്ടു. 

തലമുറകളായി ആദിവാസികളുടെ  ഉപജീവനമായിരുന്ന വനഭൂമി വിലക്കപ്പെട്ടു.  വനങ്ങള്‍ റിസര്‍വ് ഭൂമിയായി പ്രഖ്യാപിച്ച് കമ്പനി കൈവശമാക്കി.  ബാക്കിയുള്ള ഭൂമി ബ്രിട്ടീഷുകാരുടെ ഒറ്റുകാരായ നാട്ടിലെ സമീന്ദാര്‍മാര്‍ക്ക് പതിച്ചുകൊടുക്കപ്പെട്ടു. 

നിവൃത്തിയില്ലാതെ ആദിവാസികള്‍ സംഘടിച്ചു.  അവരുടെ നായകത്വം ഏറ്റെടുത്തത് മുര്‍മു ആദിവാസി ഗോത്രപുരോഹിതന്റെ മക്കളായിരുന്നു സിദ്ധു, കാണു, ചാന്ദ്, ഭൈരവി എന്ന സഹോദരന്മാരും ഫൂലോ, ജാനോ എന്നീ രണ്ട സഹോദരിമാരും.   

1855 ജൂലൈ 7. ഭോഗനാദി ഗ്രാമത്തില്‍ ആയിരക്കണക്കിന് സാന്താള്‍ വംശജര്‍ ഒത്തുചേര്‍ന്നു.   സിദ്ധുവും കനുവും ചൊല്ലിക്കൊടുത്ത പ്രതിജ്ഞയോടെ  അവര്‍ സ്വയം സ്വതന്ത്രമായി പ്രഖ്യാപിച്ചു. തടയാന്‍ ശ്രമിച്ച പോലീസുകാരനെ രോഷാകുലരായ ജനത തല്ലിക്കൊന്നു.  ദിവസങ്ങള്‍ക്കകം പ്രദേശമാകെ കലാപം വ്യാപിച്ചു. 

ഒട്ടേറെയിടങ്ങളില്‍ ആദിവാസികള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും സമീന്ദാര്‍മാരും ആയി ഏറ്റുമുട്ടി. ഝാര്‍ഖണ്ഡിലെ രാജ്മഹല്‍ മലകള്‍ മുതല്‍ ബംഗാളിലെ ബിര്‍ഭും വരെ വനഭുമി വിമോചിതമായി പ്രഖ്യാപിച്ചു. ഒരു വര്‍ഷം നീണ്ട ശേഷം മാത്രമേ കമ്പനിയുടെ വലിയ സൈന്യസന്നാഹത്തിനു വിപ്ലവം അടിച്ചമര്‍ത്താനായുള്ളൂ.  ഒട്ടേറെ കമ്പനി സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇരുപതിനായിരത്തോളം സാന്താള്‍ ഭടന്മാര്‍ വീരമൃത്യു വരിച്ചു. രക്തസാക്ഷികളായവരില്‍ സിധുവും കനുവും ഉള്‍പ്പെട്ടു. വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും വനനിയമം ഭേദഗതി ചെയ്യാന്‍ കമ്പനി നിര്‍ബന്ധിതരായി.  
 

click me!