'മറ്റൊരു അഭിമാനവും അമ്മ എന്നതിനപ്പുറമല്ല'; നിറവയറോടെ നീല ഗൗണില്‍ മനോഹരിയായി നേഹ

Web Desk   | others
Published : Dec 18, 2019, 03:49 PM IST
'മറ്റൊരു അഭിമാനവും അമ്മ എന്നതിനപ്പുറമല്ല'; നിറവയറോടെ നീല ഗൗണില്‍ മനോഹരിയായി നേഹ

Synopsis

പ്രിയപ്പെട്ടവന്‍റെ വിയോഗത്തിലും, എല്ലാ വേദനകളും മറന്ന് നേഹ ജീവിച്ചത് തന്‍റെ കുഞ്ഞിന് വേണ്ടിയായിരുന്നു. മരിച്ചുപോയ ഭര്‍ത്താവിന്‍റെ ജന്മദിനത്തില്‍ തന്നെ  മകന് ജന്മം നല്‍കിയിരിക്കുകയായിരുന്നു നേഹ. 

തരംഗം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് നേഹ അയ്യര്‍ എന്ന നടി സുപരിചിതയാകുന്നത്. നടി മാത്രമല്ല, മോഡലും ആര്‍.ജെയും കൂടിയാണ് നേഹ. നിറഞ്ഞ ചിരിയും, എപ്പോഴും ഉണര്‍വോടെയുള്ള മുഖവും നേഹയിലേക്ക് കൂടുതല്‍ ആരാധകരെ അടുപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ദിലീപ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

 

 

പ്രിയപ്പെട്ടവന്‍റെ വിയോഗത്തിലും, എല്ലാ വേദനകളും മറന്ന് നേഹ ജീവിച്ചത് തന്‍റെ കുഞ്ഞിന് വേണ്ടിയായിരുന്നു. മരിച്ചുപോയ ഭര്‍ത്താവിന്‍റെ ജന്മദിനത്തില്‍ തന്നെ  മകന് ജന്മം നല്‍കിയിരിക്കുകയായിരുന്നു നേഹ. ആഗസ്റ്റ് 30നാണ് നേഹയുടെ ഭര്‍ത്താവിന്‍റെ ജന്മദിനം. 

കഴിഞ്ഞ ജവുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഒരു മാസത്തിന് ശേഷം ഇന്‍സ്റ്റഗ്രാമിലൂടെയാണ് നേഹ ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഭര്‍ത്താവിന്‍റെ വിയോഗത്തിന് ശേഷമാണ് തനിക്കുളളില്‍ ഒരു കുഞ്ഞ് തുടിക്കുന്നുവെന്ന വിവരം നേഹ അറിഞ്ഞത്. 

 

ഇപ്പോഴിതാ നേഹ തന്‍റെ പ്രഗ്നന്‍സി ഫോട്ടോഷൂട്ടിന്‍റെ പഴയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ നീല ഗൗണില്‍ അതിസുന്ദരിയായിരുന്നു നേഹ. 


 

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം