'ഈ മുറിപ്പാടുകള്‍ മറയ്ക്കപ്പെട്ട രഹസ്യങ്ങളാണ്, നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കില്ല'; താഹിറ കശ്യപ്

Published : Jun 08, 2020, 09:23 AM ISTUpdated : Jun 08, 2020, 04:12 PM IST
'ഈ മുറിപ്പാടുകള്‍ മറയ്ക്കപ്പെട്ട രഹസ്യങ്ങളാണ്, നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കില്ല'; താഹിറ കശ്യപ്

Synopsis

നാഷണല്‍ 'ക്യാന്‍സര്‍ സര്‍വൈവേഴ്‌സ് ഡേ'യുടെ ഭാഗമായിട്ടാണ് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയായ താഹിറ തന്‍റെ കവിത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  

എഴുത്തുകാരിയും സംവിധായികയുമായ താഹിറ കശ്യപ് മുന്‍പ് സ്വന്തം അര്‍ധനഗ്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് താന്‍ അര്‍ബുദത്തോട് പോരാടിയ അനുഭവങ്ങള്‍ ലോകത്തെ അറിയിച്ചത്. താരങ്ങളുടെ നഗ്ന ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ വരുന്നത് പതിവാണെങ്കിലും ആരാധകര്‍ താഹിറയുടെ ഈ ചിത്രത്തെ അന്ന് ഏറ്റെടുത്തത് ഞെട്ടലോടെയായിരുന്നു. ഇപ്പോഴിതാ താഹിറ പങ്കുവച്ചിരിക്കുന്ന കവിതയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

 

നാഷണല്‍ 'ക്യാന്‍സര്‍ സര്‍വൈവേഴ്‌സ് ഡേ'യുടെ ഭാഗമായിട്ടാണ് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയായ താഹിറ തന്‍റെ കവിത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  സ്വന്തമായി എഴുതിയ ഒരു കവിത സ്വന്തം ശബ്ദത്തില്‍ വായിക്കുന്ന ഒരു ഓഡിയോ ക്ലിപ്പാണ് താഹിറ ആരാധകര്‍ക്കായി പങ്കുവച്ചത്. തന്റെ പോരാട്ടത്തെ കുറിച്ചും ആ സമയത്ത് ജീവിതം തന്ന അനുഭവങ്ങളുമെല്ലാം താഹിറ കവിതയിലൂടെ പറയുന്നു.

മുറിവുകള്‍ മറയ്ക്കേണ്ട കാര്യമില്ല എന്നും അവ മറയ്ക്കപ്പെട്ട രഹസ്യങ്ങളാണ് എന്നും അത് നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കില്ല എന്നും താഹിറ പറയുന്നു. തന്നെ പോലെ ഈ കഠിനമായ യുദ്ധത്തില്‍ അതിജീവിച്ചവരെയും താഹിറ കവിതയിലൂടെ ഓര്‍ക്കുന്നു.  അവരോടുള്ള ബഹുമാനവും താഹിറ സൂചിപ്പിച്ചു. 

 

നിരവധിപേര്‍ കവിതയെ പ്രശംസിച്ച് രംഗത്തെത്തി. ലോകത്ത് ക്യാന്‍സറിനോട് പോരാടുന്നവര്‍ക്ക് ഇതൊരു പ്രചോദനമാണെന്നും പലരും കമന്‍റ് ചെയ്തു. 2018-ലാണ് താഹിറയ്ക്ക് സ്തനാര്‍ബുദമുണ്ടെന്ന് കണ്ടെത്തുന്നത്.

ചികിത്സയ്ക്ക് ശേഷം ഏറെ ആത്മവിശ്വാസത്തോടെ ലാക്‌മേ ഫാഷന്‍ വീക്കില്‍ ചുവടുവച്ച താഹിറ വാര്‍ത്തകളിലും ഇടം നേടിയിരുന്നു. തലമുടി മുഴുവനും നഷ്ടപ്പെട്ട അവസ്ഥയിലും വെളുത്ത വസ്ത്രം ധരിച്ച് പുഞ്ചിരിയോടെയുള്ള താഹിറയുടെ റാംപ് വാക്കിനെ നിര്‍ത്താതെയുള്ള കരഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. 

Also Read: അര്‍ബുദ ശസ്ത്രക്രിയ പാടുകള്‍ തുറന്നുകാട്ടി താഹിറ കശ്യപ് ; ഭര്‍ത്താവ് ആയുഷ്മാന്‍റെ പ്രതികരണം ഇങ്ങനെ...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി