കൊവിഡ് 19: ശമനമില്ലാതെ ഉയരുന്ന മരണം ; ആറരലക്ഷവും കടന്ന്
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. മരണം 656,686 ആയിയെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ മരണം 1,50,444 ആയി. അമേരിക്കയിൽ 24 മണിക്കൂറിനിടെ 60,003 പേർക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ ഇതുവരെ 4,433,410 പേര്‍ കൊവിഡ് ബാധിതരായി എന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 567 ഉം ബ്രസീലിൽ 627 ഉം ആളുകളാണ് മരിച്ചത്. ബ്രസീലിലും നിയന്ത്രണവിധേയമാകാതെ മഹാമാരി പടരുകയാണ്. 24 മണിക്കൂറിനിടെ 23,579 പേര്‍ക്ക് രോഗം പിടിപെട്ടു. 2,446,397 പേര്‍ രോഗബാധിതരായപ്പോള്‍ ആകെ 87,737 മരണങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ലോകത്ത് രോഗബാധിതരില്‍ മൂന്നാമതുള്ള ഇന്ത്യയില്‍ ഇതുവരെയായി 14,84,136 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 33,461 പേര്‍ മരിച്ചു. ഇന്നലെ 654 മരണമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം പ്രത്യേകമായി നൽകുന്നത് ഇന്നലെ മുതൽ അവസാനിപ്പിച്ചു.

കൊളംബിയയില്‍ എണ്ണായിരത്തിലേറെയും ദക്ഷിണാഫ്രിക്കയില്‍ ഏഴായിരത്തിലേറെയും മെക്‌സിക്കോയിലും റഷ്യയിലും അയ്യായിരത്തിലേറെയും പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇന്ത്യയിലെ സ്ഥിതിയും അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 15 ലക്ഷത്തിനരികയെത്തി. വേൾഡോമീറ്റർ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ ഏറ്റവുമധികം രോഗികൾ മരിച്ച രാജ്യം ഇന്ത്യയാണ്.

654 പേരാണ് രാജ്യത്ത് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 33,461 ആയി. ഇന്ത്യയില്‍ 46,000 ത്തിലേറെ പുതിയ കൊവിഡ് രോഗികളുണ്ട് എന്നും വേള്‍ഡോമീറ്റര്‍ പറയുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. അതേസമയം, ലോകത്താകമാനം 10,217,311 പേരാണ് കൊവിഡില്‍ നിന്ന് ഇതുവരെ രോഗമുക്തി നേടിയത്.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അതിവേഗം അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 14,83,156 ആയി ഉയർന്നു. ഇന്നലെ 35,175 പേർ രോഗമുക്തരായെന്നാണ് കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കണക്ക്. 24 മണിക്കൂറിനിടെ 654 മരണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇത് വരെ 33,425 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്. തുടർച്ചയായി അഞ്ചാം ദിവസവും അമ്പതിനായിരത്തിനടുത്താണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകൾ.

ഇന്നലെ മുതൽ കൊവിഡ് കണക്ക് പുറത്ത് വിടുന്ന പട്ടികയുടെ രൂപത്തിൽ ആരോഗ്യമന്ത്രാലയം മാറ്റം വരുത്തിയിരുന്നു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കണക്ക്, രോഗമുക്തരുടെ കണക്ക്, മരണം എന്നിവയാണ് പുതുക്കിയ പട്ടികയിൽ പുറത്ത് വിടുന്നത്.

ആകെ രോഗബാധിതരുടെ എണ്ണം പ്രത്യേകമായി നൽകുന്നത് ഇന്നലെ മുതൽ അവസാനിപ്പിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 7924 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ചത്.

നേരത്തെ പ്രതിദിന രോഗബാധ പതിനായിരത്തിനടുത്തെത്തിയ മഹാരാഷ്ട്രക്ക് ആശ്വാസം നൽകുന്നതാണ് പുതിയ കണക്ക്. മഹാരാഷ്ട്രയിൽ 3,83,723 പേർക്കാണ് ഇത് വരെ കൊവിഡ് ബാധിച്ചത്.

ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലധികമാണ് പ്രതിദിന രോഗികളുടെ എണ്ണം. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമെന്ന് വ്യക്തമാക്കുന്നതാണ് അവിടെ നിന്നുള്ള കണക്കുകൾ.

ആകെ 2,20,716 രോഗികളുള്ള തമിഴ്നാട്ടിൽ 6,993 പേർക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. 6,051 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആന്ധ്രപ്രദേശിൽ രോഗികളുടെ എണ്ണം 1,02,341 ആയി.

1,01,465 പേർക്ക് കൊവിഡ് ബാധിച്ച കർണ്ണാടകത്തിൽ 5,324 പേരാണ് പുതുതായി കൊവിഡ് പട്ടികയിലെത്തിയത്.

കണക്കുകളില്‍ പഴയപോലെ കൃത്യതയില്ലാത്ത അവസ്ഥയാണ്. കേരളത്തില്‍ തന്നെ ഇന്നലെ വരെയുള്ള കണക്കുകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് 71 മരണം രേഖപ്പെടുത്തിയിരുന്നു.

പല കേസുകളും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത് വിടുന്നില്ല. മിനിയാന്ന് ഒറ്റ ദിവസം 11 മരണം നടന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഈ കണക്ക് സര്‍ക്കാറിന്‍റെ വെബ്സൈറ്റിലില്ല. പകരം നാല് കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam