Asianet News MalayalamAsianet News Malayalam

രണ്ടാം അവതാരത്തിന് സിആര്‍7 ഇന്നിറങ്ങുന്നു; എല്ലാ കണ്ണുകളും ഓൾഡ് ട്രഫോർഡിലേക്ക്

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുളള തിരിച്ചുവരവില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഇന്ന് ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് തുടങ്ങുന്ന മത്സരത്തിൽ ന്യൂകാസില്‍ യുണൈറ്റഡ് ആണ് എതിരാളികള്‍.

അന്താരാഷ്‌ട്ര ഫുട്ബോളിന്റെ ഇടവേളയ്‌ക്ക് ശേഷം ക്ലബ് പോരാട്ടങ്ങൾ പുനരാരംഭിക്കുമ്പോൾ എല്ലാ കണ്ണുകളും ഓൾഡ് ട്രഫോർഡിലേക്ക് നീളുകയാണ്