ഗർഭകാലം; അവസാന ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Nov 18, 2018, 3:18 PM IST
Highlights

26ാമത്തെ ആഴ്ച്ച മുതലാണ് അവസാനത്തെ ഘട്ടം തുടങ്ങുന്നത്. അവസാന മാസങ്ങളില്‍ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെളുത്ത ദ്രാവകം പോകുക, അടിവയറ്റില്‍ വേദന, കുട്ടിയുടെ അനക്കം കുറയുക എന്നിവ തോന്നിയാല്‍ ഡോക്ടറിനെ ഉടനെ കാണണം. 

ഗർഭകാലം മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത്.  26ാമത്തെ ആഴ്ച്ച മുതലാണ് അവസാനത്തെ ഘട്ടം തുടങ്ങുന്നത്. 26 ആഴ്ച്ച കഴിയുന്നതോടെ കുഞ്ഞിന്റെ ചലനം അമ്മയ്ക്ക് അറിയാനാകും.  പ്രസവത്തിനു തൊട്ടു മുമ്പുള്ള ആഴ്ച്ചകളിൽ ഇതു നന്നായി തിരിച്ചറിയാം. അവസാനഘട്ടത്തിൽ ഗര്‍ഭിണികള്‍ക്കു ലഘു വ്യായാമം ആവശ്യമാണ്. 

പ്രസവ തീയതി അടുക്കുമ്പോൾ മിക്കവരിലും പ്രത്യേകിച്ച് ആദ്യ പ്രസവമാണെങ്കില്‍ ഭയവും ആശങ്കകളും ഉണ്ടാകാറുണ്ട്. കഴിയുന്നതും സന്തോഷത്തോടെ ഇരിക്കുവാന്‍ ശ്രമിക്കണം. അനാവശ്യ ആകുലതകള്‍ പുലര്‍ത്തുന്നവരില്‍ സ്വാഭാവിക പ്രസവത്തിനുള്ള സാധ്യത കുറവായിരിക്കും എന്നോര്‍ക്കുക. 38 ആഴ്ച്ചയാകുന്നതോടെ കുഞ്ഞ് പുറത്ത് വരാൻ പൂര്‍ണ വളര്‍ച്ച എത്തിയിരിക്കും. 

അവസാന മാസങ്ങളില്‍ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. അവസാന മാസങ്ങളിൽ ശാരീരികബന്ധം പാടില്ല. തലവേദന, നീര്‍വീക്കം, അമിത രക്തസമ്മര്‍ദം മുതലായ പ്രശ്നങ്ങളും ഇക്കാലത്തു ഗര്‍ഭിണികള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.  അവസാന ആഴ്ച്ചകളിൽ പതിവില്‍ നിന്നും വ്യത്യസ്തമായി വേദന തോന്നിയാല്‍ ഉടന്‍ ആശുപത്രിയിലെത്തണം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്...

1. പയറു വര്‍ഗങ്ങള്‍, പാല്‍, മുട്ട തുടങ്ങിയവയും ഇരുമ്പ്, കാത്സ്യം എന്നിവയും ധാരാളമായി അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
2. ലഘു വ്യായാമങ്ങൾ ചെയ്യുക.
3. ധാരാളം വെള്ളം കുടിക്കുക.
4. വെളുത്ത ദ്രാവകം പോകുക, അടിവയറ്റില്‍ വേദന, കുട്ടിയുടെ അനക്കം കുറയുക എന്നിവ തോന്നിയാല്‍ ഡോക്ടറിനെ ഉടനെ കാണണം. 


 

click me!