അനധികൃത കറുപ്പ് കൃഷി വേണ്ട, ഇഞ്ചിപ്പുല്ല് കൃഷി ചെയ്യാൻ ഖുന്റിയിലെ കർഷകർ

By Web TeamFirst Published Oct 7, 2021, 1:07 PM IST
Highlights

ഇഞ്ചിപ്പുല്ല് കൃഷിയിൽ കർഷകരെ സഹായിക്കാൻ ലക്‌നൗവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആന്റ് അരോമാറ്റിക് പ്ലാന്റ് രംഗത്തെത്തി. 

ജാർഖണ്ഡിലെ നക്സൽ ബാധിത ജില്ലകളിലൊന്നാണ് ഖുന്റി ( Khunti), അനധികൃത കറുപ്പ് (Opium) കൃഷിക്കും കള്ളക്കടത്തിനും കുപ്രസിദ്ധമാണ് ഇവിടം. ഒരു ആദിവാസി മേഖല കൂടിയായ ഇവിടെ പ്രദേശവാസികൾ പ്രധാനമായും ഉപജീവനത്തിനായി കാർഷിക മേഖലയെ ആശ്രയിക്കുന്നു. എന്നാല്‍, ഇവിടെ കര്‍ഷകര്‍ അനധികൃതമായ കറുപ്പ് കൃഷി ഉപേക്ഷിച്ച് ഇഞ്ചിപ്പുല്ല് (Lemongrass) കൃഷിയിലേക്ക് കടക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  

700 ഏക്കർ സ്ഥലത്ത് ഇഞ്ചിപ്പുല്ല് വളർത്താനുള്ള ചുമതല പ്രാദേശിക കർഷകർ ഏറ്റെടുത്തിട്ടുണ്ട് എന്ന് ഒരു കർഷകൻ പറയുന്നു. ഈ കൃഷി വളരെ എളുപ്പമാണ്. ഒരു തവണ നട്ടുപിടിപ്പിച്ചാല്‍, ആറ് മുതല്‍ ഏഴ് വര്‍ഷം വരെ ലാഭം നേടാം. പർവത പ്രദേശങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും ഇവ എളുപ്പത്തിൽ വളരും. അതിന് വളവും വെള്ളവും ആവശ്യമില്ല. ഇവിടെ കൃഷി കണ്ട് അടുത്ത ഗ്രാമത്തിലുള്ളവര്‍ക്കും പ്രചോദനമായിട്ടുണ്ട് എന്നും കര്‍ഷകന്‍ പറയുന്നു. ഇഞ്ചിപ്പുല്ല് കൃഷിയിൽ പങ്കാളികളാകാൻ അവരുടെ കുടുംബങ്ങളിലെ സ്ത്രീകളും വരുന്നുണ്ടെന്നും മികച്ച ലാഭം അവർക്കും അവരുടെ കുടുംബങ്ങൾക്കും മെച്ചപ്പെട്ട ഉപജീവനമാർഗം ഉറപ്പാക്കുന്നുവെന്നും കർഷകൻ കൂട്ടിച്ചേർത്തു. 

Jharkhand: Locals in Khunti known for opium farming, adopted lemongrass cultivation for business

We've started lemongrass farming recently. It's easier to grow. Its produce can be used for the next 7 years. It doesn't require much water or pesticides, said a local farmer y'day pic.twitter.com/9VEO0aiKGE

— ANI (@ANI)

ഇന്ത്യ ഇഞ്ചിപ്പുല്ല് വന്‍തോതില്‍ കൃഷി ചെയ്യുന്ന രാജ്യമാണ്. കേരളം, കർണാടക, ഉത്തർപ്രദേശ്, അസം, അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഇഞ്ചിപ്പുല്ല് കൃഷി ചെയ്യുന്നു. പ്രതിവർഷം 300-350 ടൺ വരെയാണ് ഉത്പാദനം. തായ് പാചകരീതിയിലെ ഒരു സാധാരണ ചേരുവയായി നഗരത്തിലെ ജനങ്ങൾക്ക് ഇഞ്ചിപ്പുല്ല് പരിചിതമാണ്. പുല്‍തൈലം വായുവിനെ ശുദ്ധീകരിക്കാനും സമ്മർദ്ദം കുറയ്ക്കാനും അരോമാതെറാപ്പിയിൽ ഉപയോഗിക്കുന്നു. 

ഇഞ്ചിപ്പുല്ല് കൃഷിയിൽ കർഷകരെ സഹായിക്കാൻ ലക്‌നൗവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആന്റ് അരോമാറ്റിക് പ്ലാന്റ് രംഗത്തെത്തി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ഏക്കറിന് ഇഞ്ചിപ്പുല്ലിന് 50 മുതൽ 100 ​​ലിറ്റർ വരെ തൈലമുണ്ടാക്കാം. ആദ്യ വർഷത്തിൽ രണ്ട് വിളവെടുപ്പും തുടർന്നുള്ള വർഷങ്ങളിൽ നാല് വിളവെടുപ്പുകളും എളുപ്പത്തിൽ നടത്താന്‍ കഴിയും. കൂടാതെ, ജലസേചനത്തോടുകൂടിയ നാല് വിളവെടുപ്പുകളും കൂടാതെ രണ്ട് വിളവെടുപ്പുകളും നടത്താം. 

click me!