ഈ ബൈക്ക് മോഡലുകളുടെ വില കൂട്ടി ബിഎംഡബ്‌ള്യു

Web Desk   | Asianet News
Published : Jan 19, 2021, 07:24 PM IST
ഈ ബൈക്ക് മോഡലുകളുടെ വില കൂട്ടി ബിഎംഡബ്‌ള്യു

Synopsis

ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്‌ള്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ ബിഎംഡബ്ള്യു മോട്ടോറാഡ് ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുടെ വില കൂട്ടി. 

ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്‌ള്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ ബിഎംഡബ്ള്യു മോട്ടോറാഡ് ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുടെ വില കൂട്ടി. 5000 രൂപയാണ് വർദ്ധിപ്പിച്ചതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജി 310 ആറിന് 2.50 ലക്ഷവും, ജി 310 ജിഎസ്സിന് 2.90 ലക്ഷവുമാണ് പുതുക്കിയ എക്‌സ്-ഷോറൂം വില.  2.85 ലക്ഷം മുതൽ 3.49 ലക്ഷം വരെയായിരുന്ന ബിഎസ്4 ബിഎംഡബ്ള്യു ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ വില ഇപ്പോഴും കുറവാണ്. 

ജി 310 ബൈക്കുകളിലെ 313 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ, 9,500 ആർ‌പി‌എമ്മിൽ 34 ബിഎച്ച്പി പവറും, 7,500 ആർ‌പി‌എമ്മിൽ 28 എൻ‌എം ടോർക്കും ആണ് നിർമ്മിക്കുക. മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിൽ ജി 310 മോഡലുകൾക്ക് ആക്സിലറേറ്റ് ചെയ്യാൻ സാധിക്കും. മികച്ച ത്രോട്ടിൽ റെസ്പോൺസ് ലഭിക്കാൻ ഇലക്ട്രോണിക് ത്രോട്ടിൽ ഗ്രിപ് പുതുതായി ചേർന്നിട്ടുണ്ട്. ആന്റി-ഹോപ്പിങ് ക്ലച്ച്, നാല് രീതിയിൽ ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രെയ്ക്ക് ലിവറുകളാണ് ജി 310 ബൈക്കുകളുടെ മറ്റുള്ള ആകർഷണങ്ങൾ.

2020 ഒക്ടോബറിലാണ് ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പ് വില്‍പ്പനയ്ക്ക് എത്തിച്ചത്.  ജി 310 ബൈക്കുകളുടെ അടിസ്ഥാന ആകാരത്തിന് കഴിഞ്ഞ വർഷത്തെ പരിഷ്കാരങ്ങളുടെ ഭാഗമായി കാര്യമായ മാറ്റങ്ങളില്ല. കാഴ്ച്ചയിൽ ഫ്രഷ്‌നെസ്സ് നൽകാൻ പുത്തൻ എൽഇഡി ഹെഡ്‍ലാംപ് ഘടിപ്പിച്ചിട്ടുണ്ട്. ടെയിൽ ലാമ്പിനും ഇൻഡിക്കേറ്ററുകൾക്കും എൽഇഡി ലൈറ്റ് ആണ്. സ്വർണ നിറത്തിലുള്ള മുൻ സസ്പെൻഷൻ ഫോർക്ക്, 5-സ്പോക്ക് അലോയ് വീലുകൾ എന്നിവ ഇരു ബൈക്കുകളിലും മാറ്റമില്ലാതെ തുടരുന്നുണ്ട്. പൊങ്ങി നിൽക്കുന്ന മുൻപിലെ മഡ്ഗാർഡ്, ഷാർപ് ആയ ഫ്ലൈലൈൻ, വിൻഡ് ഷീൽഡ്, ഉയർന്ന പിൻ അസംബ്ലി എന്നിവയാണ് ജി 310 ജിഎസ് മോഡലിന്റെ സവിശേഷതകൾ.

ബിഎംഡബ്ള്യു എഫ് 900 എക്‌സ്ആർ പോളാർ വൈറ്റ്, കോസ്മിക് ബ്ലാക്ക്, ലൈംസ്റ്റോൺ മെറ്റാലിക് (സ്റ്റൈൽ സ്പോർട്ട്) എന്നീ പുത്തൻ മൂന്നു നിറങ്ങളിലാണ് ജി 310 ആർ എത്തുന്നത്. പ്ലെയിൻ പോളാർ വൈറ്റ്, റാലി സ്റ്റൈൽ, 40 യിയേഴ്സ് ജിഎസ് എഡിഷൻ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ആണ് ജി 310 ജിഎസ് വാങ്ങാൻ സാധിക്കുക.

2018 ജൂലായിലാണ് ജി 310 ആർ, ജി 310 ജിഎസ് എന്നീ മോഡലുകൾ ലോഞ്ച് ചെയ്തത്.  ടിവിഎസ് മോട്ടോർ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ഈ മോഡലുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം