ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹനമായി പ്രഖ്യാപിച്ച സമ്മാന പദ്ധതി ഇന്ന് മുതല്‍

By Web DeskFirst Published Dec 25, 2016, 3:54 AM IST
Highlights

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹനമായി പ്രഖ്യാപിച്ച സമ്മാന പദ്ധതി ഇന്ന് മുതല്‍ നിലവില്‍ വരും. നീതി ആയോഗ് ആണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. നിശ്ചിത തുകയ്ക്ക് മുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സമ്മാന പദ്ധതി.രാജ്യത്തെ റീട്ടെയില്‍ പേയ്‌മെന്‍റ് സംവിധാനത്തിനുള്ള ഉന്നത ഏജന്‍സിയായ നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. 

ഇടപാടുകാരുടെ പേര് വിവരങ്ങള്‍ ഓരോ ആഴ്ചയിലും ശേഖരിച്ച് ആഴ്ച തോറും നറുക്കെടുപ്പ് നടത്തുന്ന സമ്മാന പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. നിശ്ചിത ഇടവേളകില്‍ ബംപര്‍ സമ്മാനത്തിനുള്ള നറുക്കെടുപ്പും ഉണ്ടാകും. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പുറമെ യു.എസ്.എസ്.ഡി, എ.ഇ.പി.എസ്, യു.പി.ഐ, റുപേ കാര്‍ഡ് ഇടപാടുകാരെയും സമ്മാനപദ്ധതിയില്‍ ഉള്‍പ്പെടുത്തും.

നോട്ട് പ്രതിസന്ധി മറികടക്കുന്നതിന് ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തിരുന്നു. നോട്ട് നിരോധനത്തിന് ശേഷം കാര്‍ഡ് ഇടപാടുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമ്മാന പദ്ധതി ആവിഷ്‌കരിക്കുന്നത്.

click me!