വരുമാനം വെളിപ്പെടുത്താതെയും എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്

By Web DeskFirst Published Dec 22, 2016, 7:41 AM IST
Highlights

ദില്ലി: ക്യാഷ് ലെസ് ആകാനുള്ള പ്രധാമനന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വരുമാന വിവരങ്ങള്‍ വെളിപ്പെടുത്താതെതന്നെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. ഏതെങ്കിലും ബാങ്കില്‍ 25,000 രൂപയുടെ സ്ഥിര നിക്ഷേപമുള്ളവര്‍ക്കാണ് എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് അനുവദിക്കുന്നത്. 

കാര്‍ഡ് ഉപയോഗിക്കുന്നതിന് പ്രത്യേക നിരക്കുകള്‍ ഈടാക്കില്ലെന്നതും ഉപഭോക്താവിന്റെ വായ്പ കുടിശിക തിരിച്ചടവ് ചരിത്രവും പരിശോധിക്കില്ലെന്നതും പ്രത്യേകതയാണ്. കൂടാതെ രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് നല്‍കും.  

മാത്രമല്ല കച്ചവടക്കാര്‍ക്കായി അഞ്ച് ലക്ഷം സൈ്വപിങ് മെഷീനുകള്‍ വിതരണം ചെയ്യാനും ബാങ്കിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രെഡിറ്റ്  കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുള്ളത് എച്ച്ഡിഎഫ്‌സി ബാങ്കാണ്. 79.6 ലക്ഷം കാര്‍ഡുകളാണ് എച്ച്ഡിഎഫ്‌സി നല്‍കിയിട്ടുള്ളത്. എസ്ബിഐയുടെയും ഐസിഐസിഐ ബാങ്കിന്റെയും കാര്‍ഡുകളും എണ്ണത്തില്‍ മുമ്പിലുണ്ട്. ആക്‌സിസ് ബാങ്ക്, സിറ്റിബാങ്ക എന്നിവയാണ് ക്രഡിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ വിതരണം ചെയ്തിട്ടുള്ള മറ്റ് ബാങ്കുകള്‍.5
 

click me!