ചുരുക്കപട്ടിക പുറത്ത്; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്റ്റര്‍മാരെ ഉടനറിയാം

By Web TeamFirst Published Feb 17, 2020, 9:55 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്റ്റര്‍മാരെ ഉടന്‍ അറിയാം. രണ്ട് പേരെയാണ് തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക. ഇതിലേക്ക് നാല് പേരുടെ പേരാണ് പരിഗണനയിലുള്ളത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്റ്റര്‍മാരെ ഉടന്‍ അറിയാം. രണ്ട് പേരെയാണ് തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക. ഇതിലേക്ക് നാല് പേരുടെ പേരാണ് പരിഗണനയിലുള്ളത്. ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, അജിത് അഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍ എന്നിവരുടെ പേരുകളാണ് ക്രിക്കറ്റ് ഉപദേശക സമിതിയുടെ മുന്നിലുള്ളത്. ഇവരില്‍ നിന്നാണ് രണ്ടേ പേരെ തിരഞ്ഞെടുക്കുക. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പുതിയ സെലക്റ്റര്‍മാരാണ് തിരഞ്ഞെടുക്കുക. നിലവില്‍ മുന്‍ ഇന്ത്യന്‍ പേസര്‍മാരായ വെങ്കിടേഷ് പ്രസാദ്, അജിത്ത് അഗാര്‍ക്കര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. ഇവരില്‍ ആരായിരിക്കും ചെയര്‍മാനെന്ന് കണ്ടറിയണം. മുംബൈയുടെ മുഖ്യ സെലക്റ്ററായി ജോലി ചെയ്ത പരിചയമുണ്ട് അദ്ദേഹത്തിന്. പ്രസാദും വിവിധ ചുമതലകളിലുണ്ടായിരുന്നു. അണ്ടര്‍ 19 ടീം ചെയര്‍മാന്‍, കിംഗ്‌സ് പഞ്ചാബിന്റെ പരിശീലകന്‍ എന്നീ സ്ഥാനങ്ങളില്‍ അദ്ദേഹമുണ്ടായിരുന്നു. അഗാര്‍ക്കര്‍ ഇന്ത്യക്കായി 26 കളിച്ചിണ്ടുണ്ട്. പ്രസാദ് 33 ടെസ്റ്റുകളില്‍ പന്തെറിഞ്ഞു. എത്ര ടെസ്റ്റ് കളിച്ചുവെന്നും മാനദണ്ഡമാണ്.

ശിവരാമകൃഷ്ണന്റെ കാര്യത്തില്‍ നേരത്തെ വിവാദം നിലനിന്നിരുന്നു. ബിസിസിഐയുടെ ആദ്യ ചുരക്കപട്ടികയില്‍ മുന്‍താരത്തിന്റെ പേരുണ്ടായിരുന്നില്ല. പിന്നീട് മാധ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പേര് പരിഗണിച്ചത്. എന്നാല്‍ അദ്ദേഹം ചെയര്‍മാനാകാനുള്ള സാധ്യത കുറവാണ്. മറ്റു മൂന്ന്് പേരേക്കാളും കുറഞ്ഞ ടെസ്റ്റുകള്‍ മാത്രമാണ് ശിവരാമകൃഷ്ണന്‍ കളിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കായി 21 ടെസ്റ്റ് മത്സരങ്ങളാണ് പട്ടികയില്‍ ഏറ്റവുമൊടുവിലുള്ള രാജേഷ് ചൗഹാന്‍ കളിച്ചിരിക്കുന്നത്. 

മദന്‍ ലാല്‍ നയിക്കുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് അഭിമുഖത്തിന് ശേഷം സെലക്റ്റര്‍മാരെ തിരഞ്ഞെടുക്കുക. ആര്‍പി സിങ്, സുലക്ഷന നായിക് എന്നിവരാണ് ഉപദേശക സമിതിയിലെ മറ്റംഗങ്ങള്‍.

click me!