'ഫ്ലോപ്പ് ഷോ' തുടര്‍ന്ന് പൂജാരയും രഹാനെയും, ഇനിയെങ്കിലും മായങ്കിനും വിഹാരിക്കും അവസരം നല്‍കണമെന്ന് ആരാധകര്‍

Published : Aug 13, 2021, 06:13 PM IST
'ഫ്ലോപ്പ് ഷോ' തുടര്‍ന്ന് പൂജാരയും രഹാനെയും, ഇനിയെങ്കിലും  മായങ്കിനും വിഹാരിക്കും അവസരം നല്‍കണമെന്ന് ആരാധകര്‍

Synopsis

ഇരുവരും ഓഫ് സ്റ്റംപിന് പുറത്ത് പോയ ജെയിംസ് ആന്‍ഡേഴ്സന്‍റെ പന്തില്‍ ബാറ്റുവെച്ചാണ് പുറത്തായത്. രണ്ടാം ദിനം ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്ന വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിലും നിരാശാജനകമായ പ്രകടനം തുടര്‍ന്ന ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യാ രഹാനെയെയും മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ടെസ്റ്റില്‍ പൂജാര ഒമ്പതും രഹാനെ ഒരു റണ്ണും എടുത്ത് പുറത്തായതിന് പിന്നാലെയാണ് ആരാധകരുടെ രോഷം.

ഇരുവരും ഓഫ് സ്റ്റംപിന് പുറത്ത് പോയ ജെയിംസ് ആന്‍ഡേഴ്സന്‍റെ പന്തില്‍ ബാറ്റുവെച്ചാണ് പുറത്തായത്. രണ്ടാം ദിനം ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്ന വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

മൂന്നാം ടെസ്റ്റില്‍ മായങ്കിനെ പൂജാരയുടം സ്ഥാനത്ത് മൂന്നാം നമ്പറിലും വിഹാരിയെ രഹാനെയുടെ സ്ഥാനത്ത് അഞ്ചാം നമ്പറിലും കളിപ്പിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ആരാധകരുടെ ട്വിറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന്.

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍