
മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റിലെ ഹിമാലയന്‍ ജയത്തോടെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര(IND vs NZ) 1-0ന് സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ (Team India)കളിയാക്കി അഭിനന്ദിച്ച ന്യൂസിലന്‍ഡ് താരം മിച്ചല്‍ മക്‌ലെനാഗന് (Mitchell McClenaghan)ഉരുളക്ക് ഉപ്പേരി മറുപടിയുമായി ആരാധകര്‍. മുംബൈ ടെസ്റ്റിലെ ഇന്ത്യയുടെ വമ്പന്‍ ജയത്തിന് പിന്നാലെയായിരുന്നു മക്‌ലെനാഗന്‍ പരിഹാസച്ചുവയുള്ള അഭിനന്ദന ട്വീറ്റിട്ടത്.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാരെ സ്വന്തം നാട്ടില്‍ അവരുടെ തോല്‍പ്പിച്ച ഇന്ത്യക്ക് അഭിനന്ദനം എന്നായിരുന്നു മക്‌ലെനാഗന്‍റെ ട്വീറ്റ്. എന്നാല്‍ മക്‌ലെനാഗന്‍റെ ട്വീറ്റിന് മറുപടിയുമായി ആരാധകര്‍ ഉടന്‍ രംഗത്തെത്തി. നാട്ടില്‍ മാത്രം ടെസ്റ്റ് ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുകയും ഒടുവില്‍ മഴയുടെ ആനുകൂല്യത്തില്‍ ഫൈനല്‍ ജയിക്കുകയും ചെയ്ത ന്യൂസിലന്‍ഡിനെപ്പോലെ എന്നായിരുന്നു ഒരു ആരാധകന്‍റെ മറുപടി.
അതിന് ലോക ചാമ്പ്യന്‍മാര്‍ എന്നാണ് ഇന്ത്യയില്‍ ഒറു ടെസ്റ്റ് ജയിച്ചത് എന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. ഓ അതിവിടെ കൂട്ടില്ലല്ലോ അല്ലേ എന്നും ആരാധകന്‍ മക്‌ലെനാഗന് മറുപടി നല്‍കി.
കാണ്‍പൂരില്‍ നടന്ന ആദ്യടെസ്റ്റില്‍ അവസാന വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പിന്‍റെ കരുത്തില്‍ സമനില സ്വന്തമാക്കിയ ന്യൂസിലന്‍ഡിനെ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ 372 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ന്യൂസിലന്‍ഡ് സ്പിന്നര്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ പത്തു വിക്കറ്റും സ്വന്തമാക്കി ചരിത്രം കുറിച്ചെങ്കിലും ആദ്യ ഇന്നിംഗ്സില്‍ വെറും 62 റണ്‍സിന് പുറത്തായി കിവീസ് നാമം കെട്ടിരുന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!