Latest Videos

ഐപിഎല്‍ എലിമിനേറ്റര്‍: ആര്‍സിബിക്കെതിരെ രാജസ്ഥാന് നിര്‍ണായക ടോസ്, ടീമില്‍ ഒരു മാറ്റം

By Web TeamFirst Published May 22, 2024, 7:07 PM IST
Highlights

 ഇന്നലെത്തെ മത്സരത്തിന് സമാനമായ വരണ്ട പിച്ച് തന്നെയാണ് ഇന്നത്തെ മത്സരത്തിനായും ഒരുക്കിയിരിക്കുന്നത്.

അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത നൈറ്റ് റൈഴ്സിനെതിരെ മഴ മുടക്കിയ കഴിഞ്ഞ മത്സരത്തിന് പ്രഖ്യാപിച്ച ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് ഒരു മാറ്റം വരുത്തി. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ഇംപാക്ട് പ്ലേയറായി തിരിച്ചെത്തി.അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന ലീഗ് മത്സരം ജയിച്ച ടീമില്‍ ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല.

ആദ്യ ഇന്നിംഗ്സില്‍ പേസ്  ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ സ്വിംഗ് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇന്നലെത്തെ മത്സരത്തിന് സമാനമായ വരണ്ട പിച്ച് തന്നെയാണ് ഇന്നത്തെ മത്സരത്തിനായും ഒരുക്കിയിരിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കുറച്ചു കൂടി ആനായാസം ബാറ്റ് ചെയ്യാനാവുമെന്ന് ഇന്നലെ ഇതേ വേദിയില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ വ്യക്തമായിരുന്നു.

വിമർശനങ്ങൾക്ക് വിജയംകൊണ്ട് മറുപടി നല്‍കി ശ്രേയസ്; കിരീടം നേടിയാൽ കാത്തിരിക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനമോ?

വശങ്ങളിലെ ബൗണ്ടറിയുടെ നീളക്കുറവാണ് ഇരുടീമിലെയും ബാറ്റര്‍മാര്‍ ഇന്ന് ലക്ഷ്യംവെക്കുക. വശങ്ങളിലെ ഒരു ബൗണ്ടറിയുടെ നീളം 61 മീറ്ററും മറ്റൊന്നിന്‍റെ നീളം 68 മീറ്ററുമാണ്. അതേസമയം സ്ട്രെയിറ്റ് ബൗണ്ടറി 73 മീറ്ററുണ്ട്. ഇന്നലെ രണ്ടാമത് ബൗള്‍ ചെയ്ത സണ്‍റൈസേഴ്സിന് കനത്ത മഞ്ഞുവീഴ്ചയും തടസമായിരുന്നു. 43 ഡിഗ്രിയാണ് അഹമ്മദാബാദിലെ ഇപ്പോഴത്തെ അന്തരീക്ഷ താപനില.

ബട്‌ലറില്ല, രാജസ്ഥാന്‍റെ പ്രതീക്ഷ മുഴുവന്‍ നായകന്‍റെ ബാറ്റില്‍; പ്ലേ ഓഫ് മത്സരങ്ങളിലെ സഞ്ജുവിന്‍റെ പ്രകടനം

ആര്‍സിബി പ്ലേയിംഗ് ഇലവന്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, രജത് പാടീദാർ, കാമറൂൺ ഗ്രീൻ, മഹിപാൽ ലോംറോർ, ദിനേശ് കാർത്തിക്, കരൺ ശർമ, യാഷ് ദയാൽ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് സിറാജ്.

ഇംപാക്ട് സബ്‌സ്: സ്വപ്‌നിൽ സിംഗ്, അനൂജ് റാവത്ത്, സുയാഷ് പ്രഭുദേശായി, വിജയ്കുമാർ വൈശാഖ്,ഹിമാൻഷു ശർമ്മ.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, ടോം കോഹ്‌ലർ കാഡ്‌മോർ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ, റൊവ്‌മാന്‍ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, സന്ദീപ് ശർമ, അവേശ് ഖാൻ, യുസ്‌വേന്ദ്ര ചാഹൽ.

ഇംപാക്ട് സബ്‌സ്: ശുഭം ദുബെ, ഡോണോവൻ ഫെരേര, നാന്ദ്രെ ബർഗർ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, തനുഷ് കൊട്ടിയാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!