ഇന്ന് ആര്‍സിബിക്കെതിരെ എലിമിനേറ്റര്‍ പോരിനിറങ്ങുമ്പോഴും സഞ്ജുവിന്‍റെയും പരാഗിന്‍റെ ബാറ്റില് തന്നെയാണ് രാജസ്ഥാന്‍റെ പ്രതീക്ഷ.

അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെതിരായ നിര്‍ണായക പ്ലേ ഓഫ് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ നായകന്‍ സഞ്ജു സാംസണിന്‍റെ ബാറ്റിലാണ്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങുകയും യശസ്വി ജയ്സ്വാള്‍ നിറം മങ്ങുംകയും ചെയ്തതോടെ ഈ സീസണില്‍ രാജസ്ഥാനെ തോളിലേറ്റിയത് 500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത സഞ്ജുവും റിയാന്‍ പരാഗും ചേര്‍ന്നായിരുന്നു.

ഇന്ന് ആര്‍സിബിക്കെതിരെ എലിമിനേറ്റര്‍ പോരിനിറങ്ങുമ്പോഴും സഞ്ജുവിന്‍റെയും പരാഗിന്‍റെ ബാറ്റില് തന്നെയാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. മധ്യനിരയില്‍ സ്ഥിരത പുലര്‍ത്താത്ത ധ്രുവ് ജുറെലും റൊവ്‌മാന്‍ പവലും ഇതുവരെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പ്ലേ ഓഫ് മത്സരങ്ങളിസെ സഞ്ജുവിന്‍റെ മുന്‍കാല പ്രകടനങ്ങള്‍ എങ്ങനെയെന്ന് നോക്കാം.

ആർസിബിക്ക് മുന്നില്‍ പൊരുതാന്‍ പോലും കഴിയാതെ സഞ്ജുവിന്‍റെ രാജസ്ഥാന്‍ കീഴടങ്ങും, പ്രവചനവുമായി സുനില്‍ ഗവാസ്കർ

ഐപിഎല്‍ കരിയറില്‍ ഇതുവരെ ഏഴ് പ്ലേ ഓഫ് മത്സരങ്ങളിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് നേടിയതാകട്ടെ 21.28 ശരാശരിയിലും 117.32 സ്ട്രൈക്ക് റേറ്റിലുമായി 149 റണ്‍സ് മാത്രമാണ്. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് സഞ്ജുവിന്‍റെ പേരിലുള്ളത്. 2018ലെ ഐപിഎല്‍ പ്ലേ ഓഫില്‍ കൊല്‍ക്കത്തക്കെതിരെ 38 പന്തില്‍ നേടിയ 50 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

ആര്‍സിബിക്കെതിരെ മികച്ച റെക്കോര്‍ഡില്ല

ഇതിന് മുമ്പ് 2022ലാണ് ആര്‍സിബിയും രാജസ്ഥാനും ഐപിഎല്‍ പ്ലേ ഓഫില്‍ ഏറ്റുമുട്ടിയത്. അന്ന് രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ കീഴടക്കി രാജസ്ഥാന്‍ ഫൈനലിലേക്ക് കുതിച്ചെങ്കിലും 21 പന്തില്‍ 23 റണ്‍സെ നായകനായ ആദ്യ സീസണില്‍ സഞ്ജുവിന് നേടാനായുള്ളു. ഐപിഎല്‍ പ്ലേ ഓഫുകളില്‍ ആകെ 28 റണ്‍സ് മാത്രമാണ് ആര്‍സിബിക്കെതിരെ സഞ്ജുവിന് നേടാനായിട്ടുള്ളതും. അതും 100ല്‍ താഴെ സ്ട്രൈക്ക് റേറ്റില്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക