പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

By Web DeskFirst Published Jul 27, 2018, 12:28 AM IST
Highlights
  • കാസർകോട് രാജപുരം സ്വദേശി  ജോസ് കടവിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കാസർകോട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ  ഒരാൾ അറസ്റ്റിൽ. കാസർകോട് രാജപുരം സ്വദേശി  ജോസ് കടവിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നര മാസം മുൻപാണ് പെൺകുട്ടിക്ക് നേരെ പീഡനശ്രമം നടന്നത്. വീട്ടിൽ ടി വി കണ്ടുകൊണ്ടിരിക്കുന്നതിനിടെ അകത്തു കയറിയ പ്രതി കുട്ടിയെ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. അമ്മയെ വിവരം അറിയിച്ചെങ്കിലും പ്രതിയുടെ ബന്ധുക്കൾ ഇടപെട്ട് പരാതി നൽകുന്നതിൽ നിന്നും കുടുംബത്തെ പിന്തിരിപ്പിച്ചു. കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ അധ്യാപകരോട് പെൺകുട്ടി പീഡന വിവരം പറയുകയായിരുന്നു.  

അധ്യാപകർ ചൈൽഡ് ലൈനിൽ അറിയിച്ചു. തുടർന്ന് രാജപുരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ പട്ടികജാതി പട്ടികവർഗ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

click me!