വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ അയൽക്കാരൻ പീഡിപ്പിച്ചു

By Web DeskFirst Published Jul 27, 2018, 12:18 AM IST
Highlights
  • പ്രതിയായ അസ്ലം നേരത്തെയും നിരവധി വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്

പരപ്പനങ്ങാടി: വീട്ടില്‍ അതിക്രമിച്ചു കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച അയല്‍ക്കാരന്‍ അറസ്റ്റില്‍. കേസിൽ പ്രതിയായ പരപ്പനങ്ങാടി സ്വദേശി അസ്ലമിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഉറങ്ങികിടക്കുന്ന പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചത്. ശേഷം, കുട്ടിയുടെ നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി. പിന്നീട് ഈ ചിത്രങ്ങൾ  കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. ഇയാൾ നേരത്തെയും കുട്ടിയെ ശല്ല്യം ചെയ്തിരുന്നു. പീഡനം നടക്കുമ്പോൾ കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. പിന്നീട് കുട്ടി തന്നെ  അമ്മയോട് ഇക്കാര്യം പറയുകയായിരുന്നു. 

പ്രതിയായ അസ്ലം നേരത്തെയും നിരവധി വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.  പോക്സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടിതയിൽ ഹാജരാക്കിയ അസ്ലമിനെ റിമാന്‍റ് ചെയ്തു. 

click me!