ഉദയകുമാറിനെ ഉരുട്ടികൊന്ന കേസിൽ വിധി പറയുന്ന ദിവസം ഇന്നറിയാം

By Web DeskFirst Published Jul 22, 2018, 11:23 PM IST
Highlights
  • 2005 സെപ്റ്റംബർ 27നു ശ്രീകണ്ശ്വേരം പാർക്കിൽ നിന്നാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടികൊന്ന കേസിൽ വിധി പറയുന്ന ദിവസം ഇന്ന് പ്രഖ്യാപിക്കും. സിബിഐയുടെ വാദങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും തിരുവനന്തപുരം സിബിഐ കോടതിയുടെ തീരുമാനം. പ്രതികൾക്ക് അർഹമായ ശിക്ഷ കിട്ടും വരെ നീതിക്കുവേണ്ടി പോരാടുമെന്ന് ഊദയകുമാറിന്‍റെ അമ്മ പറഞ്ഞു.

മോഷണ കുറ്റം ആരോപിച്ച് ഫോർട്ട് സിഐയുടെ സ്ക്വാഡ് കസ്റ്റഡയിലെടുത്ത ഉദയകുമാറിനെ ഉരുട്ടികൊന്ന ശേഷം കള്ളക്കേസേടുണ്ടാക്കിയെന്നാണ് സിബിഐ കേസ്. ആറു പൊലീസുകാരാണ് കേസിലെ പ്രതികള്‍. 2005 സെപ്റ്റംബർ 27നു ശ്രീകണ്ശ്വേരം പാർക്കിൽ നിന്നാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസുകാരായ ജിത കുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടിയെന്നാണ് കേസ്. മരണ ശേഷം രക്ഷപ്പെടാനായി ഉയകുമാറിനെതികരെ വ്യാജ രേഖകളുണ്ടാക്കി കേസെടുക്കാൻ കൂട്ടുനിന്നതിനാണ് അന്നത്തെ ഫോർ‍ട്ട് എസ്ഐ അജിത് കുമാർ, സിഐയായിരുന്ന ഇ.കെ.സാബു. ഫോർട്ട് അസിസ്റ്റ് കമ്മീഷണ ഹരിദാസ് എന്നിവരെ സിബിഐ പ്രതിയാക്കിയത്.

ഇവർക്കെതിരെയും സിബിഐ കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന് 13 വർഷങ്ങള്‍ക്കു ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയാൻ പോകുന്നത്.

വിചാരണ വേളയിൽ മൂന്നാം പ്രതി സോമൻ മരിച്ചു. സ്റ്റേഷനുണ്ടായിരുന്ന ആറു പൊലീസാകരെ മാപ്പു സാക്ഷിയാക്കി. ഉദയകുമാറിനൊപ്പം കസ്റ്റഡിലെടുത്ത സുരേഷ് ഉള്‍പ്പെടെ അഞ്ചു പ്രധാന സാക്ഷികള്‍ കൂറുമാറിയിരുന്നു.

tags
click me!