കൊവിഡ് ചട്ടം പാലിച്ച്, കൃത്യസമയത്തെത്തും 'ക്യാപ്റ്റൻ'! ധർമടത്തെ പ്രചാരണം ഇന്നും തുടരും

Published : Mar 13, 2021, 07:50 AM ISTUpdated : Mar 13, 2021, 07:52 AM IST
കൊവിഡ് ചട്ടം പാലിച്ച്, കൃത്യസമയത്തെത്തും 'ക്യാപ്റ്റൻ'! ധർമടത്തെ പ്രചാരണം ഇന്നും തുടരും

Synopsis

പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയപ്പോഴും പ്രശംസ കേട്ടിരുന്നത് കൃത്യനിഷ്ഠയെക്കുറിച്ചായിരുന്നു. ധർമടത്ത് പ്രചാരണം തുടരുമ്പോഴും പതിവുകൾക്ക് മാറ്റമില്ല. 

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡല പര്യടനം നാലാം ദിവസവും തുടരുന്നു. ഇന്ന് ഏഴിടങ്ങളിലെ ബൂത്ത് കണ്‍വെൻഷനുകളിൽ മുഖ്യമന്ത്രി പങ്കെടുത്ത് സംസാരിക്കും. വൈകീട്ട് പിണറായിയിൽ മുഖ്യമന്ത്രി മാധ്യമങ്ങളെയും കാണും. പതിനാറാം തീയതി വരെ ധർമ്മടത്ത് തുടരുന്ന മുഖ്യമന്ത്രി പതിനഞ്ചാം തീയതിയാണ് പത്രിക സമർപ്പിക്കുക. ഇതിന് ശേഷം എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി മറ്റ് ജില്ലകളിലേക്ക് പോകും.

കൂടെയുള്ളവർക്ക് മാതൃകയാകേണ്ട ആളാണ് ടീം ക്യാപ്റ്റൻ. എൽഡിഎഫ് ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ്. ധർമ്മടത്തുനിന്നുള്ള റിപ്പോർട്ട് കാണാം.


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021