ചന്ദ്രയാന്‍ഗുട്ടയില്‍ എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഉവൈസിക്ക് തകര്‍പ്പന്‍ വിജയം

By Web TeamFirst Published Dec 11, 2018, 1:16 PM IST
Highlights

അസദ്ദുദ്ദീന്‍ ഒവൈസിയുടെ സഹോദരനായ അക്ബറുദ്ദീന്‍ ഉവൈസി തുടര്‍ച്ചയായ അഞ്ചാം ജയമാണ് കുറിച്ചത്. 1999 മുതല്‍ സ്ഥലം എംഎല്‍എയായ അക്ബറുദ്ദീന്‍ അവസാന പോരാട്ടമായിരിക്കും എന്ന് പ്രഖ്യാപിച്ചാണ് കളത്തിലിറങ്ങിയത്

ഹൈദരാബാദ്; തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തെ തകര്‍ത്തെറിഞ്ഞ് ചന്ദ്രശേഖര റാവുവിന്‍റെ ടിആര്‍എസ് അധികാരത്തിലേറുമ്പോള്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലീമും തിളക്കമാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. സംസ്ഥാനത്തെ താരപോരാട്ടങ്ങളില്‍ ഒന്നായ ചന്ദ്രയാന്‍ഗുട്ടയില്‍ മുതിര്‍ന്ന നേതാവ് അക്ബറുദ്ദീന്‍ ഉവൈസി ഗംഭീര ജയം സ്വന്തമാക്കി.

അസദ്ദുദ്ദീന്‍ ഒവൈസിയുടെ സഹോദരനായ അക്ബറുദ്ദീന്‍ ഉവൈസി തുടര്‍ച്ചയായ അഞ്ചാം ജയമാണ് കുറിച്ചത്. 1999 മുതല്‍ സ്ഥലം എംഎല്‍എയായ അക്ബറുദ്ദീന്‍ അവസാന പോരാട്ടമായിരിക്കും എന്ന് പ്രഖ്യാപിച്ചാണ് കളത്തിലിറങ്ങിയത്. ഇസ ബിന്‍ ഉബൈദിലൂടെ കോണ്‍ഗ്രസും സീതാ റാം റെഡ്ഡിയിലൂടെ ടിആര്‍എസും പോരാട്ടം കാഴച്ചവയ്ക്കാന്‍ ശ്രമിച്ചെങ്കിലും മണ്ഡലത്തില്‍ ചലനമുണ്ടാക്കാനായില്ല.

കഴിഞ്ഞ തവണ ഏഴ് അംഗങ്ങളാണ് എഐഎംഐഎമ്മിന് നിയമസഭയില്‍ ഉണ്ടായിരുന്നത്. ഇത്തവണ ആറ് സീറ്റുകളിലാണ് ജയിക്കുകയോ മുന്നേറുകയോ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം അസദുദ്ദീന്‍ ഉവൈസി ബൈക്കിലെത്തി ചന്ദ്രശേഖര റാവുവിനെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണയ്ക്കും എന്നറിയിച്ചിരുന്നു എഐഎംഐഎം.

click me!