'രാമക്ഷേത്രവും പ്രതിമകളും പേരുമാറ്റവും പോരാ'; മോദിയെ വിമര്‍ശിച്ച് ബിജെപി എംപി

By Web TeamFirst Published Dec 11, 2018, 4:28 PM IST
Highlights

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ പിന്നാലെ പ്രധാനമന്ത്രിക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം പി.

മുംബൈ: മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ പിന്നാലെ പ്രധാനമന്ത്രിക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം പി. ലക്ഷ്യം മറന്നുള്ള പ്രവര്‍ത്തനമാണ് ബിജെപിക്ക് മധ്യപ്രദേശില്‍ തിരിച്ചടിയായതെന്ന് ബിജെപി എം പി സഞ്ജയ് കാകഡെ പറഞ്ഞു. 

ജനങ്ങള്‍ക്ക് രാമക്ഷേത്രവും പ്രതിമകളും പേരുമാറ്റവും മാത്രം പോര എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ശ്രദ്ധ ഇക്കാര്യത്തില്‍ മാത്രമായിരുന്നെന്നും സഞ്ജയ് കാകഡെ ആരോപിക്കുന്നു. വികസന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ശേഷം അത് മറന്നതിനുള്ള തിരിച്ചടിയാണ് ഈ പരാജയമെന്നും എം പി വ്യക്തമാക്കുന്നു.

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യുന്നതിനിടെയാണ് പാര്‍ട്ടി എംപിയുടെ പരാമര്‍ശം. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സഞ്ജയ് കാകഡെ. 

Sanjay Kakade, BJP Rajya Sabha MP: I knew we would lose in Rajasthan & Chhattisgarh but MP trends have come as a surprise. I think we forgot the issue of development that Modi took up in 2014. Ram Mandir, statues & name changing became the focus. pic.twitter.com/pHXe4PwhPr

— ANI (@ANI)
click me!