രാജസ്ഥാനിലും ഛത്തീസ്ഗഡിലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്; രാജസ്ഥാനിൽ ഗെഹ്‍ലോട്ടിന് മുൻതൂക്കം

By Web TeamFirst Published Dec 12, 2018, 8:50 AM IST
Highlights

രാജസ്ഥാനിൽ എംഎൽഎമാരുടെയും പ്രവർത്തകരുടെയും വികാരം ഉൾക്കൊണ്ടുകൊണ്ടാകും പുതിയ നേതാവിനെ തെരഞ്ഞെടുക്കുക. ഛത്തിസ്ഗഡിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് ചേരും

രാജസ്ഥാൻ:  രാജസ്ഥാനിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. എംഎൽഎമാരുടെയും പ്രവർത്തകരുടെയും വികാരം ഉൾക്കൊണ്ടുകൊണ്ടാകും പുതിയ നേതാവിനെ തെരഞ്ഞെടുക്കുക. അശോക് ഗെഹ്‍ലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചർച്ചകൾക്ക് നേതൃത്വം നൽകാൻ എഐസിസി നിരീക്ഷകൻ കെ സി വേണുഗോപാൽ രാജസ്ഥാനിൽ തുടരുകയാണ്. വൈകിട്ടോടെ മുഖ്യമന്ത്രി ആരെന്നതിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഛത്തിസ്ഗഡിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. നേതൃത്വത്തിലെ തർക്കത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് സാധ്യതാ പട്ടിക ഹൈക്കമാന്‍റിന് സമര്‍പ്പിക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എസ് സിംഗ്ദേവ് ഇന്നലെ പ്രതികരിച്ചത്. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബഗേല്‍, പ്രവര്‍ത്തക സമിതി അംഗം തമര്‍ധ്വജ് സാഹു, ടിഎസ് സിംഗ് ദേവ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടുന്നത്. 

click me!