രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം ലീഡ് ചെയ്യുന്നു

By Web TeamFirst Published Dec 11, 2018, 10:54 AM IST
Highlights

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ സിപിഎം ലീഡ് ചെയ്യുകയാണ്. ബദ്ര മണ്ഡലത്തിൽ നിന്ന് ബൽവാൻ, ദുംഗ്രാ മണ്ഡലത്തിൽ നിന്ന് ഗിർധരിലാൽ എന്നിവരാണ് വ്യക്തമായ ലീഡോടെ ഇപ്പോൾ മുന്നിലുള്ളത്. 28 മണ്ഡലങ്ങളിലാണ് സിപിഎം രാജസ്ഥാനിൽ മത്സരിച്ചത്. 

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ സിപിഎം ലീഡ് ചെയ്യുകയാണ്. ബദ്ര മണ്ഡലത്തിൽ നിന്ന് ബൽവാൻ, ദുംഗ്രാ മണ്ഡലത്തിൽ നിന്ന് ഗിർധരിലാൽ എന്നിവരാണ് വ്യക്തമായ ലീഡോടെ ഇപ്പോൾ മുന്നിലുള്ളത്. 28 മണ്ഡലങ്ങളിലാണ് സിപിഎം രാജസ്ഥാനിൽ മത്സരിച്ചത്. മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും ഏഴോളം സീറ്റുകളിൽ പതിനായിരത്തിന് മുകളിൽ വോട്ട് നേടുമെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അവകാശവാദം.

ബിജെപി തൂത്തുവാരിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. 2008ലാണ് സിപിഎം രാജസ്ഥാനിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗർ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചത്.

വസുന്ധര രാജെ സർക്കാരിനെതിരെ കർഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങൾ സിപിഎം സംഘടിപ്പിച്ചിരുന്നു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് ജലസേചന സൗകര്യങ്ങൾ നൽകുക, ഉയർന്ന വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സിപിഎം രാജസ്ഥാനിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്. ഇവയിൽ പല ആവശ്യങ്ങളും വസുന്ധര രാജെ സർക്കാരിന് അംഗീകരിച്ച് കൊടുക്കേണ്ടിയും വന്നു.
 

click me!