Latest Videos

എഎപിയുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ ദില്ലി തൂത്തൂവാരുമായിരുന്നു -അജയ് മാക്കന്‍

By Web TeamFirst Published May 1, 2019, 1:16 PM IST
Highlights

സഖ്യമില്ലാത്ത സാഹചര്യത്തില്‍ എല്ലാ സീറ്റിലും വിജയിക്കുക എന്നത് കടുപ്പമുള്ള കാര്യമാണ്

ദില്ലി: ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാതിരുന്നത് കോട്ടമായെന്ന സൂചനയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍. എഎപിയുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ ദില്ലിയിലെ മുഴുവന്‍ സീറ്റും നേടാന്‍ കഴിയുമായിരുന്നുവെന്ന് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സഖ്യമില്ലാത്ത സാഹചര്യത്തില്‍ എല്ലാ സീറ്റിലും വിജയിക്കുക എന്നത് കടുപ്പമുള്ള കാര്യമാണെന്നും മാക്കന്‍ വ്യക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിയ്ക്കുമെന്നും അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും അജയ് മാക്കന്‍ പറഞ്ഞു.

ന്യൂദില്ലിയിലാണ് അജയ് മാക്കന്‍ മത്സരിക്കുന്നത്. 2004, 2009 തെരഞ്ഞെടുപ്പുകളില്‍ ന്യൂദില്ലിയില്‍നിന്ന് വിജയിച്ച മാക്കന്‍ 2014ല്‍ ബിജെപിയിലെ മീനാക്ഷി ലേഖിയോട് പരാജയപ്പെട്ടു. 

click me!