കോണ്‍ഗ്രസിന് പിന്തുണ; പിന്നാലെ ബിജെപിയോട് 'കടക്ക് പുറത്ത്...'

By Web TeamFirst Published Dec 12, 2018, 11:46 AM IST
Highlights

'ബിജെപിയെ അധികാരത്തില്‍ നിന്ന് തെറിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതും' -  മായാവതി പറഞ്ഞു

ദില്ലി: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസിന് നിര്‍ണായക പിന്തുണ നല്‍കിയതിന് തൊട്ടുപിന്നാലെ ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷന്‍ മായാവതി. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തന്നെയാണ് കോണ്‍ഗ്രസിനെ പിന്തുണച്ചതെന്ന് മായാവതി മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. 

'ബിജെപിയെ അധികാരത്തില്‍ നിന്ന് തെറിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതും. രാജസ്ഥാനിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ബിജെപി ഇനിയൊരിക്കലും അധികാരത്തില്‍ തിരിച്ചുവരാതിരിക്കുകയെന്നതാണ് ലക്ഷ്യം'- മായാവതി പറഞ്ഞു. 

ആകെ 230 സീറ്റുള്ള മധ്യപ്രദേശില്‍ 114 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 109 സീറ്റുമായി ബിജെപി തൊട്ടുപിന്നിലുമെത്തി. കേവല ഭൂരിപക്ഷത്തിനായി 2 സീറ്റ് നേടിയ ബിഎസ്പിയുടേയും ഒരു സീറ്റ് നേടിയ എസ്പിയുടേയും പിന്തുണയായിരുന്നു സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് തേടിയിരുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ തന്നെ ബിഎസ്പിയുടെ പിന്തുണ ഉറപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
 

click me!