മധ്യപ്രദേശിൽ മായാവതി 'കിംഗ് മേക്കർ' ആകുമോ; കോൺഗ്രസ് പ്രതീക്ഷയിൽ തന്നെ

By Web TeamFirst Published Dec 11, 2018, 10:33 AM IST
Highlights

അക്ഷരാർഥത്തിൽ ഫോട്ടോഫിനിഷിലേക്ക് തെരഞ്ഞെടുപ്പ് പോരാട്ടം മാറിയിട്ടുണ്ട്. കോൺഗ്രസും ബിജെപിയും കേവലം ഭൂരിപക്ഷം നേടിയില്ലെങ്കിൽ മായാവതിയുടെ തീരുമാനമാകും നിർണായകം

ഭോപ്പാൽ: 15 വർഷം നീണ്ട മധ്യപ്രദേശിലെ ഭരണം നിലനിർത്താൻ ഇറങ്ങിയ ബിജെപിയും തിരിച്ചുവരവിന് കളത്തിലിറങ്ങിയ കോൺഗ്രസും തമ്മിലുള്ള പോരാട്ടം കനക്കുന്നു. കോൺഗ്രസ് നേരിയ ലീഡോടെ മുന്നിലുണ്ടെങ്കിലും ബിജെപി തൊട്ട് പിന്നാലെ തന്നെയുണ്ട്.

രണ്ട് സംഘങ്ങളും ലീഡ് നിലയിൽ നൂറ് സീറ്റുകൾ പിന്നിട്ടു കഴിഞ്ഞു. എന്നാൽ, പ്രതീക്ഷകളെ തകിടം മറിച്ച് ബിഎസ്പിയും ചില സീറ്റുകളിൽ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ മായാവതി സംസ്ഥാനത്ത് നിർണായക ശക്തിയായി മാറുകയാണ്. ഏറ്റവും അവസാനത്തെ കണക്കുകൾ പ്രകാരം ഏഴ് സീറ്റ് വരെ മായാവതിയുടെ ബിഎസ്പി സ്വന്തമാക്കാൻ സാധ്യതയുണ്ട്.

അക്ഷരാർഥത്തിൽ ഫോട്ടോഫിനിഷിലേക്ക് തെരഞ്ഞെടുപ്പ് പോരാട്ടം മാറിയിട്ടുണ്ട്. കോൺഗ്രസും ബിജെപിയും കേവലം ഭൂരിപക്ഷം നേടിയില്ലെങ്കിൽ മായാവതിയുടെ തീരുമാനമാകും നിർണായകം. ബിഎസ്പിയെ ഒപ്പം നിർത്താനാകാത്തതാണ് കോൺഗ്രസ് നേരിട്ട പ്രശ്‌നം എന്നാണ് വ്യക്തമാകുന്നത്. ദളിത് വോട്ട് ബാങ്കുകളിൽ സ്വാധീനമുള്ള മായാവതിയുടെ പാർട്ടിയെ ഒപ്പം നിർത്തിയിരുന്നെങ്കിൽ കോൺഗ്രസിന് അധികാരം ഇതിനകം ഉറപ്പിക്കാമായിരുന്നു.

മായാവതി ബിജെപി പാളയത്തിലേക്ക് പോകില്ലെന്ന വിശ്വാസമാണ് കോൺഗ്രസിനുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിൽ കുറവുണ്ടാകുകയാണെങ്കിൽ മായാവതിയുമായി സംഖ്യമുണ്ടാക്കാൻ രാഹുൽ ശ്രമിക്കും.

click me!