പ്രതിപക്ഷത്തെ ചർച്ചയ്ക്ക് ക്ഷണിച്ച് മോദി; തെരഞ്ഞെടുപ്പ് തോൽവിയിൽ മിണ്ടാട്ടമില്ല

By Web TeamFirst Published Dec 11, 2018, 10:56 AM IST
Highlights

പാർലമെന്റിനകത്ത് ചർച്ചയ്ക്കുള്ള അന്തരീക്ഷമാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം പ്രതിപക്ഷത്തെ ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അതേസമയം തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പ്രതികരിക്കാൻ മോദി തയ്യാറായില്ല

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട വമ്പൻ തിരിച്ചടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചില്ല. പാർലമെന്റിന് മുന്നിൽ മാധ്യമപ്രവർത്തകരെ കണ്ട മോദി പാർലമെന്റിൽ കൂടുതൽ സമയമിരുന്ന് ബില്ലുകൾ പാസാക്കാൻ തയ്യാറാണെന്ന് പറഞ്ഞു. പാർലമെന്റിനകത്ത് സംവാദത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിനകത്ത് ചർച്ചയ്ക്കുള്ള അന്തരീക്ഷമാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം പ്രതിപക്ഷത്തെ ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അതേസമയം തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പ്രതികരിക്കാൻ മോദി തയ്യാറായില്ല.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണമുണ്ടായിരുന്ന മൂന്നിടത്തും അധികാരം നഷ്ടമാകുന്ന അവസ്ഥയിലാണ്. രാജസ്ഥാനിലും ഛത്തിസ്ഗഡിലും കോൺഗ്രസ് ഭരണമുറപ്പിച്ചപ്പോൾ മധ്യപ്രദേശിൽ ഭരണത്തിലേക്കുള്ള മുന്നേറ്റമാണ് പ്രകടമാക്കുന്നത്.

click me!