സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; മോദിക്കെതിരെയുള്ള പരാതി 'കാണാനില്ല'

By Web TeamFirst Published Apr 24, 2019, 9:34 PM IST
Highlights

ഏപ്രില്‍ ഒമ്പതിനാണ് കൊല്‍ക്കത്തയില്‍ താമസിക്കുന്ന മഹേന്ദ്ര സിങ് എന്നയാള്‍ മോദി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയത്.

ദില്ലി: മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും പരാമര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ച് പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ചട്ട ലംഘന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ കാണാനില്ല. മൊത്തം 426 പരാതികളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ ഒമ്പതിനാണ് കൊല്‍ക്കത്തയില്‍ താമസിക്കുന്ന മഹേന്ദ്ര സിങ് എന്നയാള്‍ മോദി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയത്. പുല്‍വാമയില്‍ രക്തസാക്ഷികളായവര്‍ക്കും ബാലാകോട്ട് മിന്നലാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കും വോട്ട് ചെയ്യുക എന്ന്‌ പറഞ്ഞുള്ളതായിരുന്നു പരാതിക്കടിസ്ഥാനമായ പ്രസംഗം. 

പരാതി ലഭിച്ച് രണ്ട് ദിവസത്തിന് ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. നടപടി ഉടന്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടും രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയൊന്നുമെടുത്തിട്ടില്ല. അതേസമയം, മോദിക്കെതിരെയുള്ള പരാതി അപ്രത്യക്ഷമായത് സാങ്കേതിക പ്രശ്നമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.

click me!