Latest Videos

പ്രവര്‍ത്തകര്‍ തെരുവില്‍; ശാന്തരാകണമെന്ന് സച്ചിന്‍ പൈലറ്റ്

By Web TeamFirst Published Dec 13, 2018, 7:13 PM IST
Highlights

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ ആഗ്ര ജയ്പൂർ ഹൈവേ ഉപരോധിച്ചിരുന്നു. ടയറുകൾ കത്തിച്ച് പ്രതിഷേധിച്ച അനുയായികളോട് ശാന്തരാകണമെന്നും ഹൈക്കമാൻഡിൻറെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും സച്ചിൻ പൈലറ്റ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. 

ജയ്പൂര്‍: സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് ഗുജ്ജര്‍ വിഭാഗം തെരുവിലിറങ്ങിയതോടെ അഭ്യര്‍ത്ഥനയുമായി സച്ചിന്‍ പൈലറ്റ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശാന്തരാകണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ ആഗ്ര ജയ്പൂർ ഹൈവേ ഉപരോധിച്ചിരുന്നു. ടയറുകൾ കത്തിച്ച് പ്രതിഷേധിച്ച അനുയായികളോട് ശാന്തരാകണമെന്നും ഹൈക്കമാൻഡിൻറെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും സച്ചിൻ പൈലറ്റ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. 

ഛത്തീസ്‍ഗഡിലും മധ്യപ്രദേശിലും മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം മുറുകുകയാണ്. കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന് മധ്യപ്രദേശ്  മുൻ പിസിസി അദ്ധ്യക്ഷൻ അരുൺ യാദവ് ആവശ്യപ്പെട്ടു. അതേസമയം ജ്യോതിരാത്യ സിന്ധ്യയ്ക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തി. ഛത്തീസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്‍റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 

click me!