'തോൽവിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രം', ശിവ്‍രാജ് സിംഗ് ചൗഹാൻ രാജിവച്ചു

By Web TeamFirst Published Dec 12, 2018, 12:09 PM IST
Highlights

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്  പറ‍ഞ്ഞു.

മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കില്ല. ഗവർണറെ കണ്ട് രാജിക്കത്ത് നൽകി മടങ്ങവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോൽവിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്. ഇതോടെ താൻ സ്വതന്ത്രനായി  എന്നും ചൗഹാന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ പ്രയത്നിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച ചൗഹാന്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കൾ ഗവർണറെ കാണുകയാണ്. 114 സീറ്റുകളിലാണ്  കോണ്‍ഗ്രസിനുള്ളത്. രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ പിന്തുണയും ബിഎസ്പി-2 എസ്പി-1 സ്വതന്ത്രര്‍ -2 എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.

click me!