അടിപതറാതെ വന്‍ തോക്കുകള്‍; ബിജെപിക്ക് തിരിച്ചടിയായി രമണ്‍ സിംഗ് പിന്നില്‍

By Web TeamFirst Published Dec 11, 2018, 9:19 AM IST
Highlights

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിംഗ് ഒഴിച്ച് പ്രമുഖരായ നേതാക്കളെല്ലാം മുന്നേറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. തെലങ്കാനയില്‍ ചന്ദ്രശേഖര റാവു മികച്ച ലീഡ് നേടി മുന്നേറുകയാണ്

റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ പ്രമുഖ നേതാക്കള്‍ മുന്നേറുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിംഗ് ഒഴിച്ച് പ്രമുഖരായ നേതാക്കളെല്ലാം മുന്നേറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

തെലങ്കാനയില്‍ ചന്ദ്രശേഖര റാവു മികച്ച ലീഡ് നേടി മുന്നേറുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ മുന്നിലാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെയും കോണ്‍ഗ്രസ് നേതാക്കാളായ സച്ചിന്‍ പെെലറ്റും അശോക് ഗെഹ്‍ലോട്ടും മുന്നിലാണ്. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയെന്നാണ് സൂചനകള്‍.

രാജസ്ഥാനില്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഒരിക്കല്‍ പോലും ബിജെപിയെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ  ലീഡ് നേടിയാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.  മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും ടിആര്‍എസ് തിരിച്ചുവരവ് നടത്തി ലീഡ് സ്വന്തമാക്കി. ഛത്തീസ്ഗഡില്‍ ബിജെപിയും എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നുണ്ട്. മിസോറാമില്‍ എംഎന്‍എഫ് ആണ് മുന്നില്‍. 

 

click me!