രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്; പിന്തുണയുമായി എസ്‍പി

By Web TeamFirst Published Dec 11, 2018, 2:23 PM IST
Highlights

രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് കെ സി വേണുഗോപാൽ 

ദില്ലി: രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് സച്ചില്‍ പൈലറ്റും അശോക് ഗെഹ്‍ലോട്ടും പ്രതികരിച്ചു.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‍‍വാദി പാര്‍ട്ടി വിശദമാക്കി. രാജസ്ഥാനില്‍ ജയസാധ്യതയുള്ള 8 സ്വതന്ത്രരുമായി കോൺഗ്രസ് ചര്‍ച്ച നടത്തിയെന്നാണ് സൂചന. മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്. 


15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് 230 അംഗ നിയമസഭയാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ളതും മധ്യപ്രദേശിലാണ്. കേന്ദ്രപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി വിജയം നേടാമെന്ന പ്രതീക്ഷയാണ് മധ്യപ്രദേശില്‍ ബിജെപിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ജ്യോതിരാധിത്യ സിന്ധ്യയും കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതോടെയാണ് കാര്യങ്ങള്‍ തകിടം മറഞ്ഞത്.

click me!