നിറഞ്ഞ കയ്യടി, മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ആവേശമായി 'മൂത്തോൻ'- വീഡിയോ

By Web TeamFirst Published Oct 19, 2019, 4:07 PM IST
Highlights

മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച മൂത്തോന് മികച്ച അഭിപ്രായം.

നിവിൻ പോളിയുടെ മികച്ച വേഷമെന്ന അഭിപ്രായത്തോടെയാണ് മൂത്തോൻ വാര്‍ത്തകളില്‍ വന്നത്. ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മുംബൈ ബാദ്രയില്‍ ബാല്‍ ഗന്ധര്‍വ്വ രംഗ് മന്ദിറിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായ പ്രദര്‍ശിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നിറഞ്ഞ സദസ്സിലായിരുന്നു മൂത്തോൻ പ്രദര്‍ശിപ്പിച്ചത്.  നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മലയാളം സിനിമയാണ് മൂത്തോൻ എന്നായിരുന്നു സിനിമ കണ്ടവരുടെ അഭിപ്രായം. ഒരു പെണ്‍കുട്ടി അവളുടെ സഹോദരനെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നിവിൻ പോളിയുടെ തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തിലെന്നും അഭിപ്രായം വരുന്നു.  നിവിൻ പോളിയും സംവിധായിക ഗീതു മോഹൻദാസും ചിത്രം കാണാൻ എത്തിയിരുന്നു.

is a must watch Malayalam Film...releasing in Nov.Heart wrenching story of a girl who is searching for her brother...You will explore the dark world of trafficking, prostitution & eunuchs.Such a Chilling performance by ... best film seen in the recent times

— Tanuj Bohra (@tanujbohra)

is a reminder that leave aside assumptions & let a film surprise you. Geetu Mohandas' film does both, surprise and shock, with charming tenderness and chilling harshness. And contrary to its one-liner, it's more than the story of a guy in search of his elder brother.

— Priyanka Sharma (@iPriyanka_S)

is meditative madness. Violently raw, and yet breathtakingly intimidate. So many emotions, it's so damn overwhelming. Nivin Pauly. You know the name, but you haven't seem him like this.. A smile that touches the soul and a haunting intensity that's drop dead scary

— Suchin Mehrotra (@suchin545)

Please watch in theatres when it releases. Mind blowing performances from the whole cast upon a very multilayered story and very discomforting screenplay. 's best till date.

— Harish Krishna (@harishkrishna)
click me!