തരൂരിനെ തോല്‍പ്പിക്കുന്ന ഇംഗ്ലീഷില്‍ പൃഥിരാജിന് ജയസൂര്യയുടെ അഭിനന്ദനം; അറിഞ്ഞില്ല, ആരും പറഞ്ഞില്ലെന്ന് പൃഥിരാജ്

By Web TeamFirst Published Feb 8, 2020, 10:42 PM IST
Highlights

ഇംഗ്ലീഷില്‍ അയച്ച ഫേസ്ബുക്ക് അഭിനന്ദനക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജയസൂര്യയാണ് പൃഥിരാജിന് പുരസ്കാരം സമ്മാനിച്ചത്. 

കൊച്ചി: മികച്ച സംവിധായകനുള്ള ഏഷ്യാനെറ്റ് ഫിലിം  പുരസ്കാരം ലഭിച്ച പൃഥിരാജിന് അഭിനന്ദനവുമായി നടന്‍ ജയസൂര്യ. ഇംഗ്ലീഷില്‍ അയച്ച ഫേസ്ബുക്ക് അഭിനന്ദനക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജയസൂര്യയാണ് പൃഥിരാജിന് പുരസ്കാരം സമ്മാനിച്ചത്. More than an award, it's my 'Heart' full of Love Raju... Thank you, Asianet.എന്നു തുടങ്ങിയ ജയസൂര്യ പിന്നീട് കളംമാറ്റി കടുകട്ടി ഇംഗ്ലീഷിലായി അഭിനന്ദനം. 

Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years ..എന്നായിരുന്നു അഭിനന്ദന കുറിപ്പ്. എന്‍റെ മനസ്സു നിറയെ സ്‌നേഹമാണ് പൃഥിരാജ്, നന്ദി ഏഷ്യാനെറ്റ് എന്നു പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പിന്നീട് പൃഥിരാജിനോടായി ‘ഇനി നിനക്ക് മനസ്സിലാവാന്‍’ എന്നു പറഞ്ഞ് ഇംഗ്ലീഷിലാണ് ജയസൂര്യ പൃഥിക്ക് അഭിനന്ദനം അറിയിച്ചത്. ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ വാക്കുകളിലൊന്നായ 'ഹിപ്പൊപ്പൊട്ടോമണ്‍സ്ട്രോസ്ക്വിപെഡാലിയോഫോബിയ' (നീണ്ട വാചകങ്ങളോടുള്ള ഭയത്തിന്‍റെ പേര്) എന്ന വാക്കും ഉള്‍പ്പെടുന്നു. 

പിന്നാലെ പോസ്റ്റിന് മറുപടിയുമായി പൃഥിരാജുമെത്തി. അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്നായിരുന്നു പൃഥിയുടെ മറുപടി. പൃഥിരാജിന്‍റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥിരാജിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇട്ടിമാണിയിലെയും ലൂസിഫറിലെയും അഭിനയത്തിന് നടന്‍ മോഹന്‍ലാലിനാണ് മികച്ച നടനുള്ള പുരസ്‌ക്കാരം. മമ്മൂട്ടിക്കും മോഹാന്‍ലാലിനും പ്രത്യേക ആദരവും ചടങ്ങില്‍ നടന്നു.
പാര്‍വതിയാണ് മികച്ച നടി, മികച്ച നടനുള്ള ക്രിട്ടിക്സ് അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടിനാണ്. ഉയരെ, വൈറസ് എന്നിവയാണ് പാര്‍വതിക്ക് പുരസ്‌ക്കാരം നേടി കൊടുത്തത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഫൈനല്‍സ്, വികൃതി എന്നീ ചിത്രങ്ങളിലൂടെയാണ് സുരാജ് അവാര്‍ഡിന് അര്‍ഹനായത്.
 

click me!