ഐശ്വര്യ റായിയെ ഞെട്ടിച്ച് മകളുടെ സമ്മാനം

By Web TeamFirst Published Nov 20, 2018, 12:34 PM IST
Highlights

ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. മകള്‍ ആരാധ്യയുമൊത്തുള്ള ചിത്രങ്ങള്‍ ഐശ്വര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. ഐശ്വര്യ റായ് ബച്ചനോടൊപ്പം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട് മകള്‍ ആരാധ്യ ബച്ചന്‍.

 

ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. മകള്‍ ആരാധ്യയുമൊത്തുള്ള ചിത്രങ്ങള്‍ ഐശ്വര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. ഐശ്വര്യ റായ് ബച്ചനോടൊപ്പം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട് മകള്‍ ആരാധ്യ ബച്ചന്‍. മകളെ എപ്പോഴും കരുതലോടെ കൊണ്ടുനടക്കുന്ന അമ്മയെയാണ് ഐശ്വര്യയില്‍ എപ്പോഴും ആരാധകര്‍ കാണുന്നതും.

ഇപ്പോള്‍ ഇതാ മകള്‍ അമ്മയ്ക്ക് നല്‍കിയ സര്‍പ്രൈസ് സമ്മാനം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡിലെ എക്കാലത്തെയും സുന്ദരി ഐശ്വര്യ റായ്. ലോകത്തിലെ ഏറ്റവും ബെസ്റ്റ് അമ്മ എന്ന എഴുതിയിരിക്കുന്ന ഒരു കിരീടത്തിന്‍റെ ചിത്രമാണ് ആരാധ്യ ബച്ചന്‍ അമ്മയ്ക്ക് സമ്മാനിച്ചത്. ഐശ്വര്യ തന്നെയാണ് മകളുടെ സമ്മാനം  തിങ്കളാഴ്ച തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതും. വിലപ്പെട്ട കിരീടം നല്‍കിയ മകള്‍ക്ക് ഐശ്വര്യ നന്ദിയും പറഞ്ഞു. 

 

കഴിഞ്ഞ ശനിയാഴ്ചയാണ് ആരാധ്യയുടെ പിറന്നാള്‍ ആഘോഷിച്ചത്. ആരാധ്യയുടെ ഏഴാം പിറന്നാളിന് ബോളിവുഡിലെ പ്രിയതാരങ്ങളായ ശില്‍പ ഷെട്ടിയുടെ മകന്‍ വിവാന്‍, ഇഷാ ഡിയോള്‍ മകള്‍ രാധ്യ തുടങ്ങി നിരവധി കുട്ടപാട്ടങ്ങളാണ് എത്തിയത്. കുട്ടികള്‍ക്കൊപ്പം മ്യൂസിക്കല്‍ ചെയര്‍ കളിച്ചും നൃത്തമാടിയും അഭിഷേകും മകളുടെ പിറന്നാല്‍ ഗംഭീരമാക്കി.

 

 
 
 
 
 
 
 
 
 
 
 
 
 

Musical Chair with #abhishekbachchan #aishwaryaraibachchan and birthday Girl #aaradhyabachchan @manav.manglani

A post shared by Manav Manglani (@manav.manglani) on Nov 17, 2018 at 10:46am PST

 
 
 
 
 
 
 
 
 
 
 
 
 

💖LOVE YOU ANGEL AARADHYA💖Happiest Birthday my darling😍🥰

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on Nov 16, 2018 at 10:16am PST

click me!