സിനിമ കണ്ട് കാശ് പോയെന്ന് ആരാധകന്‍; ലൈവായി അനുശ്രീയുടെ കിടിലന്‍ മറുപടി

By Web TeamFirst Published Nov 27, 2018, 7:14 PM IST
Highlights

അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഓട്ടർഷ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമയുടെ പ്രചരണാർഥം ഇന്നലെ രാത്രി ലൈവിലെത്തിയതായിരുന്നു താരം. അതിനിടയിലാണ് ആഷിഖ് അലി എന്ന പ്രേക്ഷകന്റെ കമന്റ് വന്നത്. 

സിനിമ കണ്ട് കാശുപോയെന്ന് പറഞ്ഞ ആരാധകന് കിടിലൻ മറുപടിയുമായി നായിക അനുശ്രീ. അക്കൗണ്ട് നമ്പർ അയച്ചു തരൂ, 300 രൂപ അയച്ചുതരാമെന്നായിരുന്നു അനുശ്രീയുടെ മറുപടി. അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഓട്ടർഷ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമയുടെ പ്രചരണാർഥം ഇന്നലെ രാത്രി ലൈവിലെത്തിയതായിരുന്നു താരം. അതിനിടയിലാണ് ആഷിഖ് അലി എന്ന പ്രേക്ഷകന്റെ കമന്റ് വന്നത്. 

'കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ. മുന്നൂറ് രൂപ സ്വാഹ..'എന്നായിരുന്നു ആഷിഖ് അലിയുടെ കമന്റ്. ഇതിനെതിരെ കിടിലൻ മറുപടിയാണ് അനുശ്രീ പറഞ്ഞത്.

ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്പറും അക്കൗണ്ട് ഡീറ്റെയ്ല്‍സും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ചെയ്തു തരാം. ഇതിന് ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് ആ അക്കൗണ്ട് ഡീറ്റൽയിൽസ് അയച്ചു തരൂ. ഇപ്പോൾ തന്നെ 300 രൂപ ഇട്ടുതരാം. ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നമുക്ക് ഒട്ടർഷയുടെ കൂടെ നിക്കണ്ട. അത്ര വിഷമമാണ് ആ 300 രൂപ പോയതെന്നുണ്ടെങ്കിൽ അല്ലെങ്കിൽ അങ്ങനെ ആഷിഖിന് ഫീൽ ചെയ്തെങ്കിൽ എനിക്ക് മെസെജ് ചെയ്യേട്ടോ.– എന്നായിരുന്നു അനുശ്രീയുടെ മറുപടി. ലൈവ് വിഡിയോ കാണാം. 

സുജിത് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും സുജിത്ത് തന്നെയാണ്. ജയരാജ് മിത്രയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. രാഹുല്‍ മാധവ്, ടിനി ടോം, അപര്‍ണ ജനാര്‍ദ്ദനന്‍, ശിവദാസ് കണ്ണൂര്‍, വിനോദ് പുതുരുത്തി, സുഭീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 
 

click me!