'സെല്‍ മി ദി ആന്‍സര്‍' സീസണ്‍-3ല്‍ പങ്കെടുക്കാന്‍ അവസരം

Sep 8, 2018, 4:41 PM IST

പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റിന്റെ വിനോദ വിജ്ഞാന പരിപാടി 'സെല്‍ മി ദി ആന്‍സറി'ന്റെ മൂന്നാം സീസണ്‍ വരുന്നു. അറിവിലൂടെ അതിജീവനം എന്ന മുദ്രാവാക്യവുമായി വരുന്ന മൂന്നാം സീസണിലും മുകേഷ് ആണ് അവതാരകന്‍.

പ്രളയത്തിന്റെ ദുരിതം നേരിട്ടനുഭവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രത്യേക പരിഗണനയുണ്ടാവും. ഏഷ്യാനെറ്റില്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ 11 വരെ വൈകുന്നേരം 6.30ന് കാണിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം അയയ്ക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് തുടര്‍ന്ന് നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാം. ഇതില്‍ നിന്നാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുക. നിങ്ങളുടെ മൊബൈലില്‍ നിന്നും 57827 എന്ന നമ്പരിലേക്ക് smta <space> answer എന്ന ഫോര്‍മാറ്റിലാണ് ഉത്തരങ്ങള്‍ അയയ്‌ക്കേണ്ടത്.