'ആ മത്സരാര്‍ത്ഥി ഉള്ളതുകൊണ്ടാണ് എന്നെ ബിഗ്ബോസിലേക്ക് വിളിച്ചത്'; സാബു

By Web TeamFirst Published Oct 1, 2018, 3:40 PM IST
Highlights

രഞ്ജിനി ഹരിദാസ് ഉള്ളത് കൊണ്ടാണ് എന്നെ ബിഗ് ബോസ് വിളിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. ഷോയ്ക്ക് അകത്ത് രഞ്ജിനി ഹരിദാസുണ്ടെങ്കില്‍ സാബുവിനെ കൂടെ ഇട്ടാല്‍ കിട്ടുന്ന ആ കണ്ടന്‍റ് അത് ബിഗ് ബോസ് കണക്കിലെടുത്തിട്ടാവും എന്നെ വിളിച്ചത്.

'ബിഗ് ബോസിലേക്ക് രഞ്ജിനി ഹരിദാസ് ഉള്ളത് കൊണ്ടാണ് എന്നെ വിളിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്'- ബിഗ് ബോസിലെക്കുള്ള വരവിനെ കുറിച്ച് വിജയി സാബു മോൻ അബ്ദുസമദ് സംസാരിക്കുന്നു.

രഞ്ജിനി ഹരിദാസ് ഉള്ളത് കൊണ്ടാണ് എന്നെ ബിഗ് ബോസ് വിളിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. രഞ്ജിനിയെ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. ബിഗ് ബോസ് പോലൊരു ഷോയ്ക്ക് അകത്ത് രഞ്ജിനി ഹരിദാസുണ്ടെങ്കില്‍ സാബുവിനെ കൂടെ ഇട്ടാല്‍ കിട്ടുന്ന ആ കണ്ടന്‍റ് അത് ബിഗ് ബോസ് കണക്കിലെടുത്തിട്ടാവും എന്നെ വിളിച്ചത്. ഞാന്‍ വഴക്കിടുന്നതൊക്കെ ഫണ്‍ ആയിട്ടാണ്. 'ഞാനില്ല ഞാന്‍ പോയ്ക്കോള്ളാം എന്നാണ് രഞ്ജിനി ബിഗ് ബോസിലോട്ട് കേറി വരുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞത്. പിന്നീട്, രഞ്ജിനിയുമായി നല്ല സൗഹൃദത്തിലായി. ബിഗ്ബോസില്‍ നിന്ന് കിട്ടിയ വലിയയൊരു സൗഹൃദമായിരുന്നു രഞ്ജിനിയുടേത്. 

ആദ്യത്തെ കുറേ ആഴ്ച്ചകളില്‍ ഞാന്‍ കുറേ അലമ്പാണ്. പിന്നെ എപ്പോഴോ ലാലേട്ടന്‍ എന്നോട് ചോദിക്കുന്നത് സാബു നിനക്ക് നന്നായിക്കൂടെ എന്നാണ്.. ഇങ്ങനെയെല്ല ചോദിച്ചത്, പക്ഷേ ഞാന്‍ അത് കേട്ടത് അങ്ങനെയാണ്.  ഞാന്‍ പറഞ്ഞല്ലോ മറ്റുള്ളവര്‍ എന്നെപ്പറ്റി എന്തു വിചാരിക്കും എന്ന് ചിന്തിക്കാത്ത ആളാണ് ഞാന്‍. ആദ്യത്തെ കുറേ എപ്പിസോഡിലൊക്കെ നോമിനേഷന്‍ വരുമ്പോ ഞാന്‍ നേരത്തെ എഴുറ്റേന്നു നില്‍ക്കുമായിരുന്നു എനിക്കാര് വോട്ടു ചെയ്യും എന്നാണ് എന്‍റെ ചിന്ത. പക്ഷേ എല്ലാ കണക്കുകൂട്ടലും തെറ്റിപ്പോയി. പേളി നല്ലൊരു വ്യക്തിയാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ആളാണ്. അവളുടെ മുന്നില്‍ ചെന്നുനിന്നാല്‍ ഞാന്‍ ജയിക്കില്ല. ബിഗ് ബോസ് എനിക്കൊരു പരീക്ഷമായിരുന്നു. അതിലൂടെ ഞാന്‍ എന്നെ തന്നെ കടത്തി വിടുകയായിരുന്നു. കടന്നു പോയ പല അവസ്ഥകളും എന്തൊക്കെ ആയിരുന്നുവെന്ന് വാക്കുകള്‍ കൊണ്ടു പോലും പറഞ്ഞറിയിക്കാന്‍ എനിക്കാവില്ല. 

പുറത്തു വന്ന് ഇത്ര മണിക്കൂറായിട്ടും എനിക്ക് നോര്‍മല്‍ ആവാന്‍ പറ്റിയിട്ടില്ല. സിനിമയിലേക്ക് അവസരം ലഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും എനിക്ക് തലയില്‍ കയറിയിട്ടില്ല. എന്തൊക്കെ നടന്നുവെന്ന് അറിയാന്‍ തന്നെ എനിക്ക് കുറച്ചു സമയം വേണം എന്നിട്ട് എല്ലാത്തിനെക്കുറിച്ചും സംസാരിക്കാം. 

click me!