അണ്ണാത്തെ പോസ്റ്ററില്‍ മൃഗബലി നടത്തി രക്താഭിഷേകം; രജനികാന്തിനെതിരെ പരാതിയുമായി അഭിഭാഷകന്‍

By Web TeamFirst Published Sep 14, 2021, 8:17 AM IST
Highlights

ദേശീയപാതയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു മൃഗബലി നടന്നത്. സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു

അണ്ണാത്തെ പോസ്റ്ററില്‍ ആരാധകരുടെ രക്താഭിഷേകം തമിഴ്നാട്ടില്‍ രജനികാന്തിനെതിരെ പരാതി. ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ നടന്ന മൃഗബലിയാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്. അഭിഭാഷകനായ തമില്‍വേന്‍ടനാണ് തമിഴ്നാട് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

എന്‍ഫീല്‍ഡിലേറി രജനി, 'അണ്ണാത്തെ' മോഷന്‍ പോസ്റ്റര്‍

ആടിനെ കൊന്ന് ചോര അണ്ണാത്തെയുടെ പോസ്റ്ററില്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദേശീയപാതയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു മൃഗബലി നടന്നത്. സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിരുന്നു.

ആരാധകര്‍ ആവേശത്തില്‍, ഇതാ അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

സംഭവത്തേക്കുറിച്ച് രജനികാന്ത് പ്രതികരിക്കാത്തതിലും ആരാധകരുടെ പ്രവര്‍ത്തിയെ അപലപിക്കാത്തതിലും പ്രതിഷേധിച്ചാണ് കേസ് നല്‍കിയിട്ടുള്ളത്. താരത്തിന്‍റെ മൌനം ആരാധകരെ തുടര്‍ന്നും ഇത്തരം ഹീനമായ നടപടികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതാണെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!