ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് അണ്ണാത്തെയെന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം വൈകിയത്. ഇപോഴിതാ അണ്ണാത്തെ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു മാസ് ചിത്രമായിരിക്കും അണ്ണാത്തെയെന്നാണ് പ്രഖ്യാപനത്തിന്റെ തുടക്കം മുതലേയുള്ള സൂചന. നയൻതാരയാണ് ചിത്രത്തിലെ നായിക. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വെട്രിയാണ് ഛായാഗ്രാഹകൻ.

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഖുശ്‍ബു, മീന, പ്രകാശ് രാജ്, സതിഷ്, കീര്‍ത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.